ആ.. ആ.. ആ.. ആ..
എന്നു കാണും യേശുരാജനെ
കാലമായ് കാലമായ് പറന്നുപോകാൻ കാലമായ്
രാജാധിരാജൻ വരുന്നു വേഗം പ്രിയരെ
1. കാഹളനാദം കേട്ടിടുന്ന നാളിൽ
ഹല്ലേലുയ്യാ ഗീതം പാടിടുമേ അന്നു ഞാൻ
2. എന്നിനി ഞാൻ ചേർന്നിടും പൊന്നുമുഖം കാണുവാൻ
ശോഭയേറും നാട്ടിൽ ഞാൻ പോയിടുവാൻ കാലമായ്
3. ലോകത്തിൽ ഞാനൊരു നിന്ദിതനെങ്കിലും
മേഘത്തിൽ ഞാനൊരു വധുവായ് വാഴുമെ
4. യേശുരാജൻ വന്നിടും ഭക്തന്മാരെ ചേർക്കുവാൻ
സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാസം ചെയ് വാൻ കാലമായ്
5. മുൾക്കിരീടധാരിയായ് കടന്നുപോയ പ്രിയനെ
പൊൻകിരീടധാരിയായ് അന്നു ഞാൻ കാണുമെ
Add to Set
Login required
You must login to save songs to your account. Would you like to login now?