Ithenthu bhagyam yeshu nathanodu
Ithenthu bhagyam yeshu nathanodu chernnu njanitha
Ithra shreshta nathanente mithramay bhavichu ha!
1 orikkalum pirinju poidathorutta snehithan
shariku sal prabodhangal thannu thangidunnavan
thaniku thullyanilla bhuvil annyanithra nallvan
2 karuthanam avan karathinal pidichirickkayal
oruthanum pidichu verpirikkuvan kazhinjida
virudhamay varunnathonnum ethume bhayannida
3 anadhanalla njanini anugraha'vakashiyai
anadi nirnnaya'prakaram enneyum vilikkayal
vinasha'millenikkini anamayam vasichidam
4 nashikume dharadku'methilulla'thokke engkilum
nashikkailla nadhanamavante vakorikalum
vasichidamathil rasichu vishvasichu nishchayam
5 pramodamennu bhumayar ganichidunna-thokkeyum
pramada'mennarinju njaan'avannadutha ananjathaal
prasadamulla'thenda'vanna thennarinja'marnnidam
ഇതെന്തു ഭാഗ്യമേശുനാഥനോടു ചേർന്നു ഞാനിതാ
ഇത്ര ശ്രേഷ്ഠനാഥനെന്റെ മിത്രമായ് ഭവിച്ചു ഹാ!
1 ഒരിക്കലും പിരിഞ്ഞുപോയിടാത്തൊരുറ്റ സ്നേഹിതൻ
ശരിക്കു സൽപ്രബോധനങ്ങൾ തന്നു താങ്ങിടുന്നവൻ
തനിക്കു തുല്യനില്ല ഭൂവിൽ അന്യനിത്ര നല്ലവൻ
2 കരുത്താനാമൻ കരത്തിനാൽ പിടിച്ചിരിക്കയാൽ
ഒരുത്തനും പിടിച്ചു വേർപിരിക്കുവാൻ കഴിഞ്ഞിടാ
വിരുദ്ധമായ് വരുന്നതൊന്നുമേതുമേ ഭയന്നിടാ
3 അനാഥനല്ല ഞാനിനിയനുഗ്രഹാവകാശിയായ്
അനാദി നിർണ്ണയപ്രകാരമെന്നെയും വിളിക്കയാൽ
വിനാശമില്ലെനിക്കിനിഅനാമയം വസിച്ചിടാം
4 നശിക്കുമീ ധരയ്ക്കുമീതിലുള്ള തൊക്കെയെങ്കിലും
നശിക്കയില്ല നാഥനാമവന്റെ വാക്കൊരിക്കലും
വസിച്ചിടാമതിൽ രസിച്ചു വിശ്വസിച്ചു നിശ്ചയം
5 പ്രമോദമെന്നു ഭൂമയർ ഗണിച്ചിടുന്നതൊക്കെയും
പ്രമാദമെന്നറിഞ്ഞു ഞാനവന്നടുത്തണഞ്ഞതാൽ
പ്രസാദമുള്ളതെന്ത-വന്നതെന്നറിഞ്ഞമർന്നിടാം