1. ദേവാധിദേവന് നീ രാജാധി രാജന്ദൂതന്മാര് രാപ്പകല്‍ വാഴ്ത്തീടുന്നോന്
മന്നിലും വിണ്ണിലും ആരാധ്യനാം നീ
ഉന്നത നന്ദനന്‍ നീ യോഗ്യനാം
നീ എന്നും യോഗ്യന്‍ നീ എന്നും
യോഗ്യന്‍
ദൈവത്തിന് കുഞ്ഞാടേ നീ യോഗ്യനാം
സ്തോത്രം സ്തുതി ബഹുമാനങ്ങളെല്ലാം
സ്വീകരിപ്പാനെന്നും നീ യോഗ്യനാം ....
2. സ്വര്‍ഗ്ഗസുഖം വെടിഞ്ഞെന്‍ പാപം
തീര്‍പ്പാന്‍
ദൈവത്തിന് കുഞ്ഞാടായ് ഭൂവില്വന്നു
നീ അറുക്കപ്പെട്ടു നിന് നിണം ചിന്തി
വീണ്ടെടുത്തെന്നെയും നീ യോഗ്യനാം
3. ക്രൂശിലാ കൂരിരുളില്‍ ഏകനായി
ദൈവത്താല്‍ കൈവിടപ്പെട്ടവനായ്
നീ സഹിച്ചു ദൈവ ക്രോധമതെല്ലാം
എന്‍ പാപം മൂലമായ് നീ യോഗ്യനാം ...
4. പാതകര്‍ മദ്ധ്യത്തില്‍ പാതകനെപ്പോല്‍
പാപമായ് തീര്‍ന്നു വന്‍ ക്രൂശതിന്മേല്‍
നീ മരിച്ചു എന്റെ പാപങ്ങള്‍ പോക്കി
എന്തൊരു സ്നേഹമേ നീ യോഗ്യനാം ..
Add to Set
Login required
You must login to save songs to your account. Would you like to login now?