Aadukalkuvendi jeevane vedinjatham
1. Aadukalku vendi jeevane vendinjatham
Devattin kuttiye! ninakanantha vannanam
2. Kaadu neele oodi aada-loduzhannidum
Kunjadukal kabhayamam nin padam vandanam
3. Bheethi pokki aadukalku mun nadannu nee-
Sampreethiyay nadathidum krupakku vandanam
4. Pacha mechilum prasantha-thoyavum sada
Nee veezhchaye’nniye tharunna thorthu vannanam
5. Thatha puthranatmanam threeyeka deivame-
Sarvathmana ninakanantha keerthanam sadha
1. ആടുകൾക്കുവേണ്ടി ജീവനെ വെടിഞ്ഞതാം
ദേവാട്ടിൻകുട്ടിയേ നിനക്കനന്തവന്ദനം
2. കാടുനീളെ ഓടി ആടലോടുഴന്നീടും
കുഞ്ഞാടുകൾക്കഭയമാം നിൻ പാദം-വന്ദനം
3. ഭീതിപോക്കി ആടുകൾക്കു മുൻനടന്നു നീ-
സംപ്രീതിയായ് നടത്തിടും കൃപയ്ക്കു വന്ദനം
4. പച്ചമേച്ചിലും പ്രശാന്ത-തോയവും സദാ
നീ-വീഴ്ചയെന്നിയെ തരുന്നതോർത്തു വന്ദനം
5. താതപുത്രനാത്മനാം ത്രീയേക-ദൈവമേ-
സർവ്വാത്മനാ നിനക്കനന്ത കീർത്തനം സദാ