Aa thirumarvil maranju njaan
Song: Aa thirumarvil maranju njaan
Verse 1ആ തിരുമാർവ്വിൽ മറഞ്ഞു ഞാൻ
എൻ ക്ലേശമൊക്കെയും മറന്നു ഞാൻ
തൻ നിണത്താലെന്നെ കഴുകി തൻ
പുത്രനാക്കിയതാശ്ചര്യമേ തൻ
പുത്രനാക്കിയതാശ്ചര്യമേ
Verse 2കരകാണാതലഞ്ഞ എൻ ജീവിത നൗകയെ
കരയോടടുപ്പിച്ച നസ്രായനെ
നിന്നെ പിരിഞ്ഞിടുവാനാകുമോ
നിന്നെ വിട്ടകന്നിടുവാനാകുമോ
Verse 3ഓരൊ ദിനവുമെൻ മാനസം നിന്നിലേയ്ക്
ചേർന്നിടുന്നു നാധനേ
ഈ ലോക ഭാഗ്യവും സുഗങ്ങളും
വിട്ടുഞ്ഞാനണയുന്നു സന്നിധേ
Verse 4ഒരു ദിനമെൻ നാധനെ കണ്ടിടുമെന്നുടെ
കണ്ണാൽ .തൻ മാർവ്വോടു ചേരുന്ന സുദിനം
അന്നു തീരുമെന്നുടെ
കണ്ണുനീരും വേദനകളും