Aadarikka aadarikka ennum
Verse 1ആദരിക്ക ആദരിക്ക എന്നും
സ്രഷ്ടാവിനെ ആദരിക്ക
ആരാധിക്കാം ആരാധിക്കാം
എന്നും കർത്താവിനെ ആരാധിക്കാം
Verse 2യൗവന കാലം കടന്നുപോകും
യാഹെന്ന ദൈവമോ ശാശ്വതമാം
യാഹിൻ മറവിൽ വസ്സിച്ചീടുകിൽ
യാതൊരു ക്ലേശവുമില്ല പാരിൽ; ആദരിക്ക...
Verse 3ആരിലും സ്നേഹം പകർന്നിടുന്നോൻ
ആശ്വാസം നല്കി നടത്തിടുമേ
അവനെയനുഗമിച്ചീടുമെങ്കിൽ
ആത്മാവിൽ ആനന്ദമേകിടുമേ ആദരിക്ക...
Verse 4മരുഭൂമിതന്നിലെ യാത്രയിലും
മന്നായെ നല്കി വിശപ്പടക്കി
മാറായെ മാധുര്യമാക്കിയവൻ
മാറാതെയെന്നാളും കൂടെയുണ്ട് ആദരിക്ക...
Verse 1aadarikka aadarikka ennum
srashdavine aadarikka
aaradhikkam aaradhikkam
ennum karthavine aaradhikkam
Verse 2yauvana kaalam kadannupokum
yahenna daivamo shashvathamam
yahin maravil vassichedukil
yathoru kleshavumilla paril; aadarikka...
Verse 3aarilum sneham pakarnnidunnon
aashvasam nalki nadathidume
avane anugamichedumengkil
aathmavil aanandamekidume;- aadarikka...
Verse 4marubhumithannile yathrayilum
mannaye nalki vishappadakki
maraye madhuryamakkiyavan
maratheyennalum koodeyunde;- aadarikka...
Download Song