Aalochanayil valiyavan pravarthiyil
Verse 1ആലോചനയിൽ വലിയവൻ
പ്രവൃത്തിയിൽ ശക്തിമാൻ
തൻ ജനത്തിനു വേണ്ടുന്നത-
അന്നന്നേക്കു നീ നല്കി കൊടുക്കുന്നവൻ
Verse 2നിന്റെ ജനം നിന്നിൽ ആനന്ദിച്ചീടുവാൻ
വീണ്ടും നീ ഞങ്ങളെ ജീവിപ്പിക്കില്ലയോ(2)
ജീവജലം ഇന്നു സൗജന്യമായ് വന്നു
ദാഹിക്കുന്നേവരും കുടിച്ചിടട്ടേ(2) ആലോച...
Verse 3അന്ത്യകാലത്തു സകല ജഡത്തിന്മേൽ
നിന്നാത്മമാരി ചൊരിഞ്ഞിടുമ്പോൾ(2)
നീന്തിട്ടല്ലാതെ കടപ്പാൻ വയ്യാത്ത
ആത്മനദിയായ് നാം തീർന്നിടുവാൻ(2) ആലോച...
Verse 4അന്തകാരം ഭൂവിൽ നിറഞ്ഞിടുന്നു
കൂരിരുൾ ജാതിയെ മൂടിടുന്നു (2)
നമ്മുടെ പ്രകാശം ഉദിച്ചിരിക്കുന്നതാൽ
എഴുന്നേറ്റു ജ്വലിക്കാം നീതിസൂര്യനായി(2) ആലോച...
Verse 5കഷ്ടതയാകുന്ന കഠിനവേളകളിൽ
പതറിടാതെ നിന്നിൽ ചാരിടുവാൻ (2)
പിൻപിലുള്ളതെല്ലാം മറന്നിടുമേ ഞങ്ങൾ
നിൻ വിളിയാലുള്ള ആശ തികപ്പാൻ(2) ആലോച...
Verse 1aalochanayil valiyavan
pravritthiyil shakthimaan
than janatthinu vendunnath-
annannekku nee nalki kodukkunnavan
Verse 2ninte janam ninnil aanandiccheeduvaan
veendum nee njngale jeevippikkillayo (2)
jeevajalam innu saujanyamaay vannu
daahikkunnevarum kudicchidtte(2);- aaloch...
Verse 3anthyakaalatthu sakala jadatthinmel
ninn'aathmamaari chorinjidumpol(2)
neenthittllaathe kadappaan vayyaattha
aathmanadiyaay naam theernniduvaan(2);- aaloch...
Verse 4anthakaaram bhoovil niranjidunnu
koorirul jaathiye moodidunnu (2)
nammude prakaasham udicchirikkunnathaal
ezhunnettu jvalikkaam neethi sooryanaayi(2);- aaloch...
Verse 5kashdathayaakunna kadtinavelakalil
patharidaathe ninnil chaariduvaan (2)
pinapilullathellaam marannidume njngal
nin viliyaalulla aasha thikappaan(2);- aaloch...
Download Song