Aananda ganangal aalapippin
Verse 1aananda gaanngalaalapippin
aashritha vathsalaneshuvin
aamodatthaalaarththu paadiduvin
aashvaasadaayakaneshuvin
Verse 2aapatthanarththhngaleridumpol
aazhakkadalil mungitthaanennaalum
aakulavedanarogatthilum
aashayodeshuvil chaariduka
Verse 3koorirul thaazhvara thannilavan
kaalinu deepamaay vannidunnu
kanmanipolennum kaatthidunna
kaarunyavaaneshu koodeyund
Verse 4anudinam cheruka thirusavidhe
ananthamaamanandamekumavan
aathmaavin vaathil nee thuranniduka
aavasikkaaneshuraajaavaayi
Verse 1ആനന്ദ ഗാനങ്ങളാലപിപ്പിൻ
ആശ്രിത വത്സലനേശുവിന്
ആമോദത്താലാർത്തു പാടിടുവിൻ
ആശ്വാസദായകനേശുവിന്
Verse 2ആപത്തനർത്ഥങ്ങളേറിടുമ്പോൾ
ആഴക്കടലിൽ മുങ്ങിത്താണെന്നാലും
ആകുലവേദനരോഗത്തിലും
ആശയോടേശുവിൽ ചാരിടുക
Verse 3കൂരിരുൾ താഴ്‌വര തന്നിലവൻ
കാലിനു ദീപമായ് വന്നിടുന്നു
കണ്മണിപോലെന്നും കാത്തിടുന്ന
കാരുണ്യവാനേശു കൂടെയുണ്ട്
Verse 4അനുദിനം ചേരുക തിരുസവിധേ
അനന്തമാമനന്ദമേകുമവൻ
ആത്മാവിൻ വാതിൽ നീ തുറന്നിടുക
ആവസിക്കാനേശുരാജാവായി