Aanandam aanandam aanandame aarum
Verse 1aanandam aanandam aanandame
aarum tharatha samadaname
aruma nathhan ente arikilunde
athumathi adiyanee maru yathrayil
Verse 2thannarikil ennum modamunde
aanandathin paripoornnathayum
manaruvi thiran’geedu’nnapol
njaanavan sannidhi kamshickkunnu
Verse 3nallavan thanennu ruchicharinjaal
illoru bharavumeeulakil
than chumalil ellam vachidum njaan
thaan chumadake vahicheduvan
Verse 4anthyam vare enne kaivediya-
thanathike ninnidamennu chonna
than thiru marida-mennabhayam
enthinenikini loka bhayam
Verse 5Tune of
Akkarakku yaathra cheiyyum seyon
Verse 1ആനന്ദം ആനന്ദം ആനന്ദമേ
ആരും തരാത്ത സമാധാനമേ
അരുമ നാഥൻ എന്റെ അരികിലുണ്ടേ
അതുമതി അടിയനീ മരുയാത്രയിൽ
Verse 2തന്നരികിൽ എന്നും മോദമുണ്ട്
ആനന്ദത്തിൻ പരിപൂണ്ണതയും
മാനരുവി തിരഞ്ഞീടുന്നപോൽ
ഞാനവൻ സന്നിധി കാംക്ഷിക്കുന്നു
Verse 3നല്ലവൻ താനെന്ന് രുചിച്ചറിഞ്ഞാൽ
ഇല്ലൊരു ഭാരവുമീയുലകിൽ
തൻ ചുമലിൽ എല്ലാം വച്ചിടും ഞാൻ
താൻ ചുമടാകെ വഹിച്ചിടുവാൻ
Verse 4അന്ത്യം വരെ എന്നെ കൈവെടിയാ-
തന്തികെ നിന്നിടാമെന്നു ചൊന്ന
തൻ തിരുമാറിടമെന്നഭയം
എന്തിനെനിക്കിനി ലോകഭയം
Verse 5അക്കരക്കു യാത്ര ചെയ്യും സീയോൻ
എന്ന രീതി