Aanandam aanandam aanandame seeyon
Verse 1aanandam..... aanandam aanandame
seeyon prayaanikalkku
veedodadukkum thorum…
Verse 2nyattham cheyvaanen vilaapam maatti
aanandicchaarkkuvaan rttu neekki - puru
modaal niranjennum paadi pukazhtthidaam
manavaalan mahimakalenniyenni;- aanandam…
Verse 3thirunaamam moolamee marubhoovil naam
kashdam sahikkukil bhaarappedaa - priyan
than muzhangkaalinamel namme laalippikkum
saanthvana vaakkukalothiyothi;- aanandam…
Verse 4bhoosambhavngal bhayaanakamaay
niraverunnathyantham krithyamaayi - sthothram
evayokke kaanumpol aruma manavaalan
varavinu thaamasam ereyilla;- aanandam…
Verse 5mahal shakthikalellaam mathivaraathe
maranaayudhngale charathikkumpol - paadi
nrittham cheyyaam namukkaruma manavaalan
varavinu thaamasameteyill;- aanandam…
Verse 6kartthaavu gambheera naadatthodum
pradhaana doothante shabdatthodum - mahaa
daivatthin kaahala naadatthodum koode
swarggaadhi swarggatthil ninnu varum;- aanandam…
Verse 7daiva mahathvatthin vallabhathvam
minnitthilngunna kaanthi moolam - namme
prajvalaraakkuvaan priyan varum neram
athbhutharaayidumanyonyam naam;- aanandam...
Verse 8sarvva rathnangalaal nirmmithamaam
mohanamaayoru pttanatthil - praana
priyanumaay nithya raaja prathaapatthil
vaanidum nisthulya thejasseri;- aanandam…
Verse 9pinne pathithvamo sangkadamo
chinthayil polum kalarukillaa - naamaa
suprabhaathatthilaa salpabhaa moortthipo-
laayidum verpiriyaattha vidham;- aanandam…
Verse 1ആനന്ദം..... ആനന്ദം ആനന്ദമെ
സീയോൻ പ്രയാണികൾക്കു
വീടോടടുക്കും തോറും…
Verse 2ന്യത്തം ചെയ്വാനെൻ വിലാപം മാറ്റി
ആനന്ദിച്ചാർക്കുവാൻ രട്ടു നീക്കി - പുരു
മോദാൽ നിറഞ്ഞെന്നും പാടി പുകഴ്ത്തിടാം
മണവാളൻ മഹിമകളെണ്ണിയെണ്ണി;- ആനന്ദം…
Verse 3തിരുനാമം മൂലമീ മരുഭൂവിൽ നാം
കഷ്ടം സഹിക്കുകിൽ ഭാരപ്പെടാ - പ്രിയൻ
തൻ മുഴങ്കാലിൻമേൽ നമ്മെ ലാളിപ്പിക്കും
സാന്ത്വന വാക്കുകളോതിയോതി;- ആനന്ദം…
Verse 4ഭൂസംഭവങ്ങൾ ഭയാനകമായ്
നിറവേറുന്നത്യന്തം കൃത്യമായി - സ്തോത്രം
ഇവയൊക്കെ കാണുമ്പോൾ അരുമ മണവാളൻ
വരവിനു താമസം ഏറെയില്ല;- ആനന്ദം…
Verse 5മഹൽ ശക്തികളെല്ലാം മതിവരാതെ
മരണായുധങ്ങളെ ചരതിക്കുമ്പോൾ - പാടി
നൃത്തം ചെയ്യാം നമുക്കരുമ മണവാളൻ
വരവിനു താമസമേറെയില്ല;- ആനന്ദം…
Verse 6കർത്താവു ഗംഭീര നാദത്തോടും
പ്രധാന ദൂതന്റെ ശബ്ദത്തോടും - മഹാ
ദൈവത്തിൻ കാഹള നാദത്തോടും കൂടെ
സ്വർഗ്ഗാധി സ്വർഗ്ഗത്തിൽ നിന്നു വരും;- ആനന്ദം…
Verse 7ദൈവ മഹത്വത്തിൻ വല്ലഭത്വം
മിന്നിത്തിളങ്ങുന്ന കാന്തി മൂലം - നമ്മെ
പ്രജ്വലരാക്കുവാൻ പ്രിയൻ വരും നേരം
അത്ഭുതരായിടുമന്യോന്യം നാം;- ആനന്ദം...
Verse 8സർവ്വ രത്നങ്ങളാൽ നിർമ്മിതമാം
മോഹനമായൊരു പട്ടണത്തിൽ - പ്രാണ
പ്രിയനുമായ് നിത്യ രാജ പ്രതാപത്തിൽ
വാണിടും നിസ്തുല്യ തേജസ്സേറി;- ആനന്ദം…
Verse 9പിന്നെ പതിത്വമോ സങ്കടമോ
ചിന്തയിൽ പോലും കലരുകില്ലാ - നാമാ
സുപ്രഭാതത്തിലാ സൽപഭാ മൂർത്തിപോ-
ലായിടും വേർപിരിയാത്ത വിധം;- ആനന്ദം…