Aanandam aanandam enthora
Verse 1ആനന്ദം ആനന്ദം എന്തോരാനന്ദം
വർണ്ണിപ്പാനാവില്ലേ
രാജാധി രാജനെൻ പാപത്തെയെല്ലാം
ക്ഷമിച്ചതിനാലെ(2)
Verse 2പാടീടാം സാനന്ദം കർത്താധി കർത്തനെ
താണു വണങ്ങീടാം
മോടിവെടിഞ്ഞെന്നെ തേടി വന്നോനാം
നാഥനെ പുകഴ്ത്തിടാം
Verse 3പാപങ്ങൾ ശാപങ്ങൾ രോഗങ്ങൾ
എല്ലാം പരിഹരിച്ചേശു
പാരിതിലെന്നെ പാലിക്കും പരൻ
പരമാനന്ദത്താൽ
Verse 4ലോകത്തിൻ ധനമോ ജീവിത സുഖമോ
ആനന്ദമേകില്ലേ
ദേവാധി ദേവൻ തൻ സാന്നിധ്യമെന്നിൽ
ആനന്ദമേകിടുന്നേ
Verse 5കാന്തനവൻ തന്റെ ആഗമനമോർത്തു
കാലം കഴിച്ചിടുന്നേ
കാന്തനെക്കാണുവാൻ പ്രീയനെ മുത്തുവാൻ
ഉള്ളം കൊതിച്ചീടുന്നേ
Verse 1aanandam aanandam enthoraanandam
varnnippaanaaville
raajaadhi raajanen paapatheyellaam
kshamichathinaale(2)
Verse 2paadedam sanandam karthadhi karthane
thaanu vanangidaam
modi vedinjenne thedi vannonaam
nathane pukazhthidam;-
Verse 3papangal shapangal rogangal
ellaam pariharicheshu
parithilenne palikkum paran
paramanandathaal;-
Verse 4lokathin dhanamo jeevitha sukhamo
aanandamekille
devaadhi devan than sannidhyam ennil
aanandam eekidunne;-
Verse 5kaanthanavan thante aagamanam orthu
kaalam kazhichidunne
kanthane kkaanuvaan preyane muthuvan
ullam kothichedunn;-
Download Song