പൊൻകസവു വസനങ്ങൾ ധരിച്ചുകൊണ്ടഴകോടു
പൊൻമുഖം കണ്ടാനന്ദിപ്പാൻ നാൾ വരുന്നല്ലോ
പൊൻമുടി ചൂടി വാണിടുമന്തമില്ലാ യുഗങ്ങളിൽ
പേയിൻ ബാധകളൊന്നും ഞാൻ ഭയപ്പെടുകില്ലിനിമേൽ;- ആനന്ദം…
Verse 4
കാന്തയായ് പരിലസിച്ചു കാന്തനുമായ് നിത്യ നിത്യ
കാലമായ് ഞാനാനന്ദ സാഗരെ മുഴുകി
കാലം കഴിക്കുവാനെന്നെ കാത്തുപോറ്റുന്നീ മരുവിൽ
കാലതാമസം കൂടാതെൻ പ്രിയൻ വാനിൽ വന്നിടുമ്പോൾ;-
Verse 5
കാത്തു കാത്തിരുന്നു ഞാനെൻ ജീവിതം ക്രമീകരിക്കും
കാണി നേരം പോലും പാഴിൽ തള്ളുകയില്ല
കൺമണി പോൽ തൻ മുമ്പിൽ ഞാൻ മിന്നി വിളങ്ങീടുവാനായ്
കാത്തിരിക്കും പ്രിയൻ വരവേറ്റമടുത്തടുത്തതാൽ;- ആനന്ദം…
Verse 6
ആത്മദാനമെന്നിൽ പകർന്നാകമാനം വ്യാപരിക്കും
അച്ചാരമായ് മുദ്ര ചെയ്തതെൻ ആത്മദായകൻ
ആയിരങ്ങളോടു നിന്റെ സത്യസാക്ഷി ചൊല്ലിടുവാൻ
ആത്മകാറ്റുറ്റമായ് വീണ്ടും നാലുപാടും വീശുന്നതാൽ;- ആനന്ദം…
Verse 7
ലോകമെനിക്കുല്ലാസമായ് തീരുകില്ലവയോടു ഞാൻ
ലോകയാത്ര ചൊല്ലി സോവർ ലക്ഷ്യമായോടും
സ്വർഗ്ഗനാടുണ്ടക്കരെ ഞാനെത്തിടുമ്പോഴുല്ലസ്സിക്കും
ലോഭമെന്യ പാനം ചെയ്യും സ്വർഗ്ഗഭാഗ്യമന്തമെന്യെ;- ആനന്ദം…