Aanandamundeni-kkaanandam
Verse 1ആനന്ദമുണ്ടെനി-ക്കാനന്ദമുണ്ടെനി-
ക്കേശു മഹാ രാജ സന്നിധിയിൽ
Verse 2ലോകം എനിക്കൊരു ശാശ്വതമല്ലെന്നെൻ
സ്നേഹം നിറഞ്ഞേശു ചൊല്ലീട്ടുണ്ട്
സ്വർലോക നാട്ടുകാർക്കിക്ഷിതിയിൽ പല
കഷ്ടസങ്കടങ്ങൾ വന്നീടുന്നു
Verse 3കർത്താവേ! നീയെന്റെ സങ്കേതമാകയാൽ
ഉള്ളിൽ മന:ക്ലേശം ലേശമില്ല
വിശ്വാസക്കപ്പലിൽ സ്വർപ്പുരം ചേരുവാൻ
ചുക്കാൻ പിടിക്കണേ പൊന്നു നാഥാ
Verse 4എന്നാത്മാവേ നിന്നിൽ ചാഞ്ചല്യമെന്തിഹെ
ബാഖായിൻ താഴ്വരയത്രേയിതു
സീയോൻപുരി തന്നിൽ വേഗം നമുക്കെത്തീ-
ട്ടാനന്ദക്കണ്ണുനീർ വീഴ്ത്തിടാമേ
Verse 5കൂടാരവാസികളാകും നമുക്കിങ്ങു
വീടന്നൊ നാടെന്നൊ ചൊൽവാനെന്ത്?
കൈകളാൽ തീർക്കാത്ത വീടൊന്നു താതൻ താൻ
മീതെ നമുക്കായി വച്ചിട്ടുണ്ട്
Verse 6ഭാരം പ്രയാസങ്ങളേറും വനദേശത്താ
കുലം ആത്മാവിൽ വന്നീടുകിൽ
പാരം കരുണയുള്ളീശൻ നമുക്കായിട്ടേറ്റം
കൃപ നൽകി പാലിച്ചിടും
Verse 7കർത്താവേ നീ വേഗം വന്നീടണേ ഞങ്ങൾ-
ക്കോർത്താലി ക്ഷോണിയിൽ മഹാദു:ഖം
എന്നാലും നിൻമുഖ ശോഭയതിൻമൂലം
സന്തോഷ കാന്തി പൂണ്ടാനന്ദിക്കും
Verse 1aanandam undeni-kkaanandam undeni-
kkeshu mahaa raaja sannidhiyil
Verse 2loakam enikkoru shashvathamallen
sneham niranjeshu cholleettunde
svarloka nattukar kkikshithiyil pala
kashta sangkadangal vanneedunnu;-
Verse 3karthave neeyente sangketham aakayal
ullil manaklesham leshamilla
vishvasa kkappalil svarppuram cheruvan
chukkan pidikkane ponnu nathha;-
Verse 4ennaathmave ninnil chanjchalyam enthihe
baakhayin thazhvara yathreyithu
seeyon puri thannil vegam namukkethi-
ttaananda kkaneer veezhthidame;-
Verse 5kudaara vasikalaum namukkingu
veedenno naadenno cholvanethe
kaikalal therkkatha vedonnu thathan thaan
meethe namukkai vechettunde;-
Verse 6bharam prayasangalerum vanadeshtha
kulam aathamaavil vannedukil
paaram karunaulleshan namukkayttettam
krupa nalki palichidum;-
Verse 7karthave nee vegam vanneedane njangal
kkorthalee kshoniyil maha dukham
ennalum nin mukha shobhayathin moolam
santhosha kaanthi pundaanandikkum;-
Download Song