Aanandicharthidum njaan puthugethangal
Verse 1ആനന്ദിച്ചാർത്തിടും ഞാൻ
പുതുഗീതങ്ങൾ പാടിടും ഞാൻ
ചെയ്ത വൻ കൃപകൾക്കായി
അനുദിനം സ്തുതിച്ചീടും ഞാൻ
Verse 2കണ്മണി പോലെന്നെ കാത്തിടും കർത്തൻ തൻ
കരുണകളോർത്തു ഞാൻ പാടിടുമെ(2)
ആപത്തനർത്ഥങ്ങളനവധിയിൽ നിന്നും
അനുദിനമവനെന്നെ വിടുവിക്കുമെ
Verse 3ഭാരങ്ങൾ ദുഃഖങ്ങൾ നീക്കിടും കർത്തൻ തൻ
വാത്സല്യമോർത്തു ഞാൻ പാടിടുമേ(2)
രോഗങ്ങൾ പീഡകൾ മാറ്റിടും കർത്തൻ തൻ
സാന്നിദ്ധ്യമോർത്തു ഞാൻ വാഴ്ത്തിടുമെ
Verse 4മാലിന്യമേശാതെ പാലിക്കും കർത്തൻതൻ
സ്നേഹത്തെയോർത്തു ഞാൻ പാടീടുമേ(2)
രാജാധി രാജനാം കർത്തനെ കാണുവാൻ
നാളുകളെണ്ണി ഞാൻ പാർത്തിടുമേ
Verse 1aanandicchaartthidum njaan
puthu geethngal paadidum njaan
cheytha van krupakalkkaayi
anudinam sthuthiccheedum njaan
Verse 2kanmani polenne kaatthidum kartthan than
karunakalortthu njaan paadidume(2)
aapatthanarththhngalanavadhiyil ninnum
anudinamavanenne viduvikkume;-
Verse 3bhaarngal dukhngal neekkidum kartthan than
vaathsalyamortthu njaan paadidume(2)
rogngal peedakal maattidum kartthan than
saanniddhyamortthu njaan vaazhtthidume;-
Verse 4maalinyameshaathe paalikkum kartthanathan
snehatthe ortthu njaan paadedume(2)
raajaadhi raajanaam kartthane kaanuvaan
naalukalenni njaan paartthidume;-
Download Song