Verse 1ആണികളേറ്റ പാണികളാലെ
അനുദിനമവനെന്നെ നടത്തിടുന്നു
Verse 2ജീവിതഭാരചുമടുകളാകെ
അവൻ ചുമന്നെന്നെ പുലർത്തിടുന്നു
ആകയാലാകുലം ഇന്നെനിക്കില്ല
ആനന്ദമായൊരു ജീവിതമാം
Verse 3അറിഞ്ഞവനെന്നെ കരുതിടുമെന്നും
അരുമയിൽ കാത്തിടും ചിറകടിയിൽ
പാരിലെൻ ജീവിത യാത്രയിലെന്നെ
പിരിയാതെ കൂടെ വരുന്നവനാം
Verse 4ഏതൊരു നാളും യേശു എന്നിടയൻ
എനിക്കൊരു കുറവും വരികയില്ല
അനുഗ്രഹമാണെന്റെ ജീവിതമിന്ന്
അനുഭവിച്ചറിയുന്നു ഞാനവനെ
Verse 5ഉലകിലെല്ലാരും പ്രതികൂലമായാലും
ഉലയുകയില്ല ഞാൻ പതറുകയില്ല
ഉയിരുള്ള നാളെല്ലാം ഞാനവന്നായി
ഉണർന്നു വിശ്വാസത്തിൻ വേല ചെയ്യും
Verse 1aanikaletta panikalae
anudinam avanenne nadathidunu
Verse 2jeevitha bhaara chumadukalaake
avan chumannene pularthidunnu
aakayal aakulam innenikkilla
aanandamaayoru jeevithamaam;-
Verse 3arinjavanenne karuthidumennum
arumail kaathidum chirakadiyil
paarilen jeevitha yathrayil enne
piriyaathe koode varunnavanaam;-
Verse 4ethorunaalum yeshu ennidayan
enikkoru kuravum varikayilla
anugraham'anente jeevitham innu
anubavi chariunnu njaan avane;-
Verse 5ulakil ellarum prathikulam aayalum
ulaukayilla njaan patharukilla
uyirulla naalellaam njaan avanayi
unarnnu vishvasathin vela cheyuum;-
Download Song