Aaradhana samayam athyantha
Verse 1Aaraadhana samayam athyantha bhakthimayam
Aaraalum vandyanaam kristhuveyorkkukil
Theerumenn-aamayam
Verse 2Shakthi dhanam sthuthi sthothram bahumathi
Sakalavum kristheshuvinnu jayam Halleluyya
Verse 3Akkaalvari malayil kodumpaapiyen nilayil
Kurishil marichu paapachumadu vahichu thaan thalayil
Verse 4Santhosha shobhanam moonnaam mahal dinam
Sarvva vallabhanuyirthu bhakthare paaduvin keerthanam
Verse 5Pithaavin sannidhi thannil prathinidhi
Sadaa namukku shreeyeshuv undaakayaalilla shikshaavidhi
Verse 6Swarggeya thejassil melil vihaayassil
Vannu namukkavan nalkum prathiphalam doothagana sadassil
Verse 7Jayam jayam jayam halleluyya jayame
Jaya kireedamaniyum kristhu raajanu haa! jayame
Verse 1ആരാധനാസമയം അത്യന്ത ഭക്തിമയം
ആരാലും വന്ദ്യനാം ക്രിസ്തുവെയോർക്കുകിൽ
തീരുമെന്നാമയം
Verse 2ശക്തി ധനം സ്തുതി സ്തോത്രം ബഹുമതി
സകലവും ക്രിസ്തേശുവിന്നു ജയം ഹല്ലേലുയ്യാ
Verse 3അക്കാൽവറി മലയിൽ കൊടുംപാപിയെൻ നിലയിൽ
കുരിശില് മരിച്ചു പാപച്ചുമടു വഹിച്ചു താൻ തലയിൽ
Verse 4സന്തോഷശോഭനം മൂന്നാം മഹത്ദിനം
സർവ്വവല്ലഭനുയിർത്തു ഭക്തരേ പാടുവിൻ കീർത്തനം
Verse 5പിതാവിൻ സന്നിധി തന്നിൽ പ്രതിനിധി
സദാ നമുക്കു ശ്രീയേശുവുണ്ടാകയാലില്ല ശിക്ഷാവിധി
Verse 6സ്വർഗ്ഗീയതേജസ്സിൽ മേലിൽ വിഹായസ്സിൽ
വന്നു നമുക്കവൻ നൽകും പ്രതിഫലം ദൂതഗണസദസ്സിൽ
Verse 7ജയം ജയം ജയം ഹല്ലേലുയ്യാ ജയമേ
ജയകിരീടമണിയും ക്രിസ്തുരാജനു ഹാ! ജയമേ