Aaradhanaykkennum yogyane shuddhar
Verse 1aaradhanaykkennum yogyane
shuddhar vaazhtthum yeshu nathhane
veenu vanngunnu njangalum
aathmashakthi pakarnneduka
Verse 2orro dinavum nadatthiyathortthaal
enthu njaanekidum nin perkkaayi
nalkidunnenne sampoornna yaagamaay
sveekarikkaa ie samarppanatthe
Verse 3aazhamaam kuzhiyathil ninnu karetti
paaramelen gamanam sthhiramaakki
naavil puthiyoru paattu nee thannu
naalkal muzhuvan paadiduvaan
Verse 4shathruvinnasthrangal paanjadutthappol
parichakondenne maraccha nathhaa
koodaaratthilenne olippicchathinaal
shathruvin drishdi pathicchathilla
Verse 5aaraadhanayinmel vaasam cheyyunnon
sthuthi bahumaanngalkkennum yogyan
aathmaavin abhishekam agniyin naavaay
nalkiya nathhane sthuthicchidunnu
Verse 1ആരാധനയ്ക്കെന്നും യോഗ്യനെ
ശുദ്ധർ വാഴ്ത്തും യേശു നാഥനെ
വീണു വണങ്ങുന്നു ഞങ്ങളും
ആത്മശക്തി പകർന്നീടുക
Verse 2ഓരോ ദിനവും നടത്തിയതോർത്താൽ
എന്തു ഞാനേകിടും നിൻ പേർക്കായി
നല്കിടുന്നെന്നെ സമ്പൂർണ്ണ യാഗമായ്
സ്വീകരിക്കാ ഈ സമർപ്പണത്തെ
Verse 3ആഴമാം കുഴിയതിൽ നിന്നു കരേറ്റി
പാറമേലെൻ ഗമനം സ്ഥിരമാക്കി
നാവിൽ പുതിയൊരു പാട്ടു നീ തന്നു
നാൾകൾ മുഴുവൻ പാടിടുവാൻ
Verse 4ശത്രുവിന്നസ്ത്രങ്ങൾ പാഞ്ഞടുത്തപ്പോൾ
പരിചകൊണ്ടെന്നെ മറച്ച നാഥാ
കൂടാരത്തിലെന്നെ ഒളിപ്പിച്ചതിനാൽ
ശത്രുവിൻ ദൃഷ്ടി പതിച്ചതില്ല
Verse 5ആരാധനയിന്മേൽ വാസം ചെയ്യുന്നോൻ
സ്തുതി ബഹുമാനങ്ങൾക്കെന്നും യോഗ്യൻ
ആത്മാവിന്നഭിഷേകം അഗ്നിയിൻ നാവായ്
നല്കിയ നാഥനെ സ്തുതിച്ചിടുന്നു