Aaradhanaykku yogyane ninne njangal
Verse 1aaradhanaykku yogyane ninne njangal aaradhichedunnithaa
aazhiyum oozhiyum nirmmicha nathhane aathmavil aaradhikkam
karthavine nithyam sthuthichidum njaan
Verse 2papathal nirayappetta enne ninte paniyal pidicheduthu
pavana ninam thannu papathin kara pokki
rakshichathal ange njaan ennalum aathmavil aaradhikkum;-
Verse 3vagdatham pole ninte sannidhane nin makkal koodidumpol
maddhye vanna’anugraham cheythedamennura
cheythavan nee mathrame-ennalum aathmavil aaradhikkum;-
Verse 4aadima nuttandil nin dassar markkossin malikayil
ninnavi pakarnnapol nin dasar-madyathil
nin shakthi ayacheduka nine-njangal aathmavil aaradhikkum;-
Verse 5chengkadal kadanna miryam than-kaiyil thappedu'tharthathupol
papathin changala potticherinjathal
njaan ninne aaradhikkum aathmaavilum sathyathilum sthuthikkum;-
Verse 6horebil mosha kanda mul-padarppil kaththiyathaam agniye
nin makkalil pakarnn-albhutham cheyyuvaan
bandhanam azhinjittinne nin daasar aathmaavil aaridhikkum;-
Verse 7nashtappetta en raksha nin puthranaal saujanyamaay labhichu
saakshaal munthirivalli karthaavaam yeshuvode
ottichenne cherthathaal njaan ange aathmaavilaaridhikkum;-
Verse 8kettukal azhinjidatte vanrogangal purnnamaay neengidatte
nin-sabha valarrnnange ennathil perukuvaan
aathmaavil aaraadhikkum karthaavine nithyam sthuthichidum njaan;-
Verse 1ആരാധനയ്ക്കു യോഗ്യനേ നിന്നെ ഞങ്ങൾ ആരാധിച്ചീടുന്നിതാ
ആഴിയും ഊഴിയും നിർമ്മിച്ച നാഥനെ ആത്മാവിൽ ആരാധിക്കാം
കർത്താവിനെ നിത്യം സ്തുതിച്ചിടും ഞാൻ
Verse 2പാപത്താൽ നിറയപ്പെട്ട എന്നെ നിന്റെ പാണിയാൽ പിടിച്ചെടുത്തു
പാവന നിണം തന്നു പാപത്തിൻ കറപോക്കി
രക്ഷിച്ചതാൽ അങ്ങേ ഞാൻ എന്നാളും ആത്മാവിൽ ആരാധിക്കും;-
Verse 3വാഗ്ദത്തം പോലെ നിന്റെ സന്നിധാനേ നിൻ മക്കൾ കൂടിടുമ്പോൾ
മദ്ധ്യേ വന്നനുഗ്രഹം ചെയ്തീടാമെന്നുര
ചെയ്തവൻ നീ മാത്രമേ-എന്നാളും ആത്മാവിൽ ആരാധിക്കും;-
Verse 4ആദിമനൂറ്റാണ്ടിൽ നിൻ ദാസർ മർക്കോസിൻ മാളികയിൽ
നിന്നാവി പകർന്നപോൽ നിൻ ദാസർ-മദ്ധ്യത്തിൽ
നിൻ ശക്തി അയച്ചീടുക നിന്നെ ഞങ്ങൾ ആത്മാവിൽ ആരാധിക്കും;-
Verse 5ചെങ്കടൽ കടന്ന മിര്യാം തൻ കയ്യിൽ-തപ്പെടുത്താർത്തതുപോൽ
പാപത്തിൻ ചങ്ങല പൊട്ടിച്ചെറിഞ്ഞതാൽ
ഞാൻ നിന്നെ ആരാധിക്കും ആത്മാവിലും സത്യത്തിലും സ്തുതിക്കും;-
Verse 6ഹോരേബിൽ മോശകണ്ട മുൾപടർപ്പിൽ കത്തിയതാം അഗ്നിയെ
നിൻ മക്കളിൽ പകർന്നൽഭുതം ചെയ്യുവാൻ
ബന്ധനം അഴിഞ്ഞിട്ടിന്ന് നിൻ ദാസർ ആത്മാവിലാരാധിക്കും;-
Verse 7നഷ്ടപ്പെട്ട എൻ രക്ഷ നിൻ പുത്രനാൽ സൗജന്യമായ് ലഭിച്ചു
സാക്ഷാൽ മുന്തിരിവള്ളി കർത്താവാം യേശുവോട്
ഒട്ടിച്ചെന്നെ ചേർത്തതാൽ ഞാൻ അങ്ങേ ആത്മാവിലാരാധിക്കും;-
Verse 8കെട്ടുകൾ അഴിഞ്ഞിടട്ടെ വൻരോഗങ്ങൾ പൂണ്ണമായ് നീങ്ങിടട്ടെ
നിൻസഭ വളർന്നങ്ങ് എണ്ണത്തിൽ പെരുകുവാൻ
ആത്മാവിൽ ആരാധിക്കും കർത്താവിനെ നിത്യം സ്തുതിച്ചിടും ഞാൻ;-