Aaradhikkum njaanente yeshuvine
Verse 1Aaraadhikkum njaanente yeshuvine
Aayussinnathyam vare
Nandiyaalennennum paateetum njaan
Vallabhan thannupakaarangale
Verse 2Sthuthiyum sthothram mahathvamellaam
Arukkappetta kunjaatine (2)
Verse 3Snehitharevarum maarippoyitumpol
Priyarellaavarum thallitumpol (2)
Maatamillaaththa snehithane
Nin thirumaarvil njaan chaarunnithaa (2)
Verse 4Innenna bhaaraththaal njarangitumpol
Paaram niraashayil neeritumpol (2)
Kaakkayaal bhakthane potiya nathhane
Nin thiru munpil njaan kumpitunnu (2)
Verse 5iee loka yaathra theernnitum velayil
Priyante sannidhe chennitume (2)
Kannirillaaththa vaagdaththa naattil
Dootharotothth njaan aaraadhikkum (2)
Verse 1ആരാധിക്കും ഞാനെന്റെ യേശുവിനെ
ആയുസ്സിന്നത്യം വരെ
നന്ദിയാലെന്നെന്നും പാടീടും ഞാൻ
വല്ലഭൻ തന്നുപകാരങ്ങളെ
Verse 2സ്തുതിയും സ്തോത്രം മഹത്വമെല്ലാം
അറുക്കപ്പെട്ട കുഞ്ഞാടിന് (2)
Verse 3സ്നേഹിതരേവരും മാറിപ്പോയിടുമ്പോൾ
പ്രിയരെല്ലാവരും തള്ളീടുമ്പോൾ (2)
മാറ്റമില്ലാത്ത സ്നെഹിതനെ
നിൻ തിരുമാർവ്വിൽ ഞാൻ ചാരുന്നിതാ (2)
Verse 4ഇന്നെന്ന ഭാരത്താൽ ഞരങ്ങിടുമ്പോൾ
പാരം നിരാശയിൽ നീറിടുമ്പോൾ (2)
കാക്കയാൽ ഭക്തനെ പോറ്റിയ നാഥനെ
നിൻ തിരു മുൻപിൽ ഞാൻ കുമ്പിടുന്നു (2)
Verse 5ഈ ലോക യാത്ര തീർന്നിടും വേളയിൽ
പ്രിയന്റെ സന്നിധേ ചേന്നീടുമേ (2)
കണ്ണീരില്ലാത്ത വാഗ്ദത്ത നാട്ടിൽ
ദൂതരോടൊത്ത് ഞാൻ ആരാധിക്കും (2)