ആരാധിക്കുന്നവർക്കായ് കരുതുന്ന ദൈവം (2)
ആരാധിക്കുന്നവരെ ഉയർത്തുന്ന ദൈവം (2)
ആരാധിക്കുന്നവരെ വിടുവിക്കും ദൈവം (2)
ആരാധനയ്ക്കു യോഗ്യനാം യേശുവിനെ ആരാധിക്കാം യേശുവിനെ
യേശുവിനെ പാടി പുകഴ്ത്താം യേശുവിനെ (4)
(ആരാധിക്കുന്നവർക്കായ്....)
Verse 2
മാൻ നീർത്തൊടിനായ് കാംക്ഷിക്കുംപോലെ
എന്നുള്ളം നിനക്കായ് ദാഹിക്കുന്നേ (2)
യാജിക്കുന്നവർക്കായ് നൽകുന്ന ദൈവം (2)
മുട്ടിടുന്നവർക്കായ് തുറക്കുന്ന ദൈവം (2)
പ്രാർത്ഥിക്കുന്നവർക്കായ് പ്രവർത്തിക്കും ദൈവം (2)
ആരാധനയ്ക്കു യോഗ്യനാം യേശുവിനെ ആരാധിക്കാം യേശുവിനെ
യേശുവിനെ പാടി പുകഴ്ത്താം യേശുവിനെ (4)
(ആരാധിക്കുന്നവർക്കായ്....)
Verse 3
കാൽവറി മലയിൽ കാൽകരം തൂങ്ങി
പാപിയാം എനിക്കായ് മരിച്ചുയിരേകി (2)
വിശ്വാസിപ്പവരെ മാനിക്കും ദൈവം (2)
പിൻഗമിപ്പവരെ നടത്തിടും ദൈവം (2)
കാത്തിരിപ്പവരെ ചേർത്തിടും ദൈവം (2)
ആരാധനയ്ക്കു യോഗ്യനാം യേശുവിനെ ആരാധിക്കാം യേശുവിനെ
യേശുവിനെ പാടി പുകഴ്ത്താം യേശുവിനെ (4)
(ആരാധിക്കുന്നവർക്കായ്....)