Aaradhikkunnu njangal aaradhikkunnu
Verse 1Aaradhikkunnu njangal aaradhikkunnu
aathmanathaneshuvine aaradhikkunnu
aaradhikkunnu njangal aaradhikkunnu
aathmavilum sathyathilum aaradhikkunnu
Verse 2Hallelujah hallelujah geetham padidaam
Hallelujah geetham paadi aaradhichidam
Verse 3aathma'nathhane njangal madhyathil vannu
aathmaavaal nirachiduka aaraadhikkuvaan
Verse 4Innu njangal vishvasathal aaradhikunnu
annu nathhan mukham-kandu aaradhichidum
Verse 5Sarafukal aaradhikum parishudhane
santhoshathal svantha-makkal aaradhickunnu
Verse 6bendnam-azhiyum kettukal azhiyum aaradhanayinkal
badakal ozhiyum kottakal thakarum aaradhanayinkal
Verse 7rogam marum ksheenam marum aradhanayinkal
mankudam udayum thee katheedum aradhanayinkal
Verse 8appostholar rathrikale aradhichapol
changala potti bendhi-tharellam mochitharayallo
Verse 1ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു
ആത്മനാഥനേശുവിനെ ആരാധിക്കുന്നു
ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു
Verse 2ഹല്ലേലുയ്യാ ഹല്ലേലുയ്യ ഗീതം പാടിടാം
ഹല്ലേലുയ്യാ ഗീതം പാടി ആരാധിച്ചിടാം
Verse 3ആത്മനാഥനേ ഞങ്ങൾ മദ്ധ്യത്തിൽ വന്നു
ആത്മാവാൽ നിറച്ചിടുക ആരാധിക്കുവാൻ
Verse 4ഇന്നു ഞങ്ങൾ വിശ്വാസത്താൽ ആരാധിക്കുന്നു
അന്നു നാഥൻ മുഖംകണ്ടു ആരാധിച്ചിടും
Verse 5സാറാഫുകൾ ആരാധിക്കും പരിശുദ്ധനേ
സന്തോഷത്താൽ സ്വന്തമക്കൾ ആരാധിക്കുന്നു
Verse 6ബന്ധനമഴിയും കെട്ടുകൾ അഴിയും ആരാധനയിങ്കൽ
ബാധകൾ ഒഴിയും കോട്ടകൾ തകരും ആരാധനയിങ്കൽ
Verse 7രോഗം മാറും ക്ഷീണം മാറും ആരാധനയിങ്കൽ
മൺകുടം ഉടയും തീ കത്തീടും ആരാധനയിങ്കൽ
Verse 8അപ്പോസ്തോലർ രാത്രികാലേ ആരാധിച്ചപ്പോൾ
ചങ്ങലപൊട്ടി ബന്ധിതരെല്ലാം മോചിതരായല്ലോ