Aaradhikkunnu njangal ange
Song: Aaradhikkunnu njangal ange
Verse 1ആരാധിക്കുന്നു ഞങ്ങൾ അങ്ങേ
ആരാധിക്കുന്നു ഞങ്ങൾ...(2)
അങ്ങേ ചിറകിൻ മറവിൽ നിന്നു ഞാൻ
നന്ദിയോടിന്നുമെന്നും ആരാധിക്കും.(2)
Verse 2സംഗീതത്തോടെ ഞാനാരാധിക്കും
സങ്കീർത്തനങ്ങളാലാരാധിക്കും
നിന്റെ മുറിവുകൾ കണ്ടു ഞാൻ ആരാധിക്കും
എന്റെ കുറവുകൾ മറന്നു ഞാനാരാധിക്കും (2)
(ആരാധിക്കു)
Verse 3തപ്പിൻ താളത്താൽ ആരാധിക്കും
നൃത്തത്തോടെ ഞാനിന്നാരാധിക്കും
എന്നെ കരുതുന്ന കരം കണ്ടു ആരാധിക്കും
എന്റെ ദുരിതത്തെ മാറ്റിയോനെ ആരാധിക്കും (2)
(ആരാധിക്കു)
Verse 4നന്മകളോർത്തു ഞാനാരാധിക്കും
വൻകൃപയോർത്തു ഞാനാരാധിക്കും
എന്റെ മരണത്തെ മാറ്റിയോനെ ആരാധിക്കും
എന്നെ മഹത്വത്തിൽ ചേർക്കുന്നോനെ ആരാധിക്കും (2)
(ആരാധിക്കു)