Aaradhikkunnu njangal threyeka
Song: Aaradhikkunnu njangal threyeka
Verse 1ആരാധിക്കുന്നു ഞങ്ങൾ
ത്രീയേക ദൈവമേ
ആരാധിക്കുന്നു ഞങ്ങൾ
പാവന സന്നിധിയിൽ
Verse 2ഹല്ലേലുയ്യാ... ഹല്ലേലുയ്യാ
ഹല്ലേലുയ്യാ... ഹല്ലേലുയ്യാ
Verse 3നീർചോല തേടിടും
മാൻപേടപോലവേ
ഉള്ളങ്ങൾ ദാഹിക്കുന്നു
സന്നിധേ ചേരുവാൻ
Verse 4സ്വർഗ്ഗീയ സൈന്യങ്ങൾ
സന്തതം വാഴ്ത്തിടും
സ്രഷ്ടാവിൻ മാഹാത്മ്യങ്ങൾ
സാദരം വാഴ്ത്തും ഞങ്ങൾ
Verse 5അനുതാപം കൈക്കൊള്ളും
അപരാധങ്ങൾ ക്ഷമിക്കും
അനുപമദിവ്യ സ്നേഹം
ആദരാൽ വാഴ്ത്തും ഞങ്ങൾ
Verse 6വചനത്തിൻ ശക്തിയാലും
ശുദ്ധാത്മജ്ഞാനത്താലും
അന്ത്യത്തോളം പാലിക്കും
തിരുനാമം വാഴ്ത്തും ഞങ്ങൾ