Aaradhyane ange aaradhikkunnu
Song: Aaradhyane ange aaradhikkunnu
Verse 1ആരാധ്യനെ അങ്ങേ ആരാധിക്കുന്നു
പരിശുദ്ധനേ അങ്ങേ ആരാധിക്കുന്നു
പരമോന്നത അങ്ങേ ആരാധിക്കുന്നു
ജീവനായോനേ അങ്ങേ ആരാധിക്കുന്നു
Verse 2പകരുക നിൻ ശക്തി
ചൊരിയുക നിൻ കൃപകൾ
നിറവായ് ശോഭിക്കുവാൻ
പകരുക കൃപ മഴപോൽ
Verse 3ബലഹീനതയെ ബലമായി മാറ്റിയോൻ
പകരുക ബലമെന്മേൽ മാരിപോലെ
ജ്വലിച്ചിടട്ടെ എന്മെൽ ശക്തിയോടെ
ഉരുകിടട്ടെ എൻ ആശുദ്ധികളും
Verse 4ആത്മാവിൻ നദിയിൽ നീന്തിതുടിച്ചിടാൻ
ആത്മാവിൻ അളവെന്മേൽ നിറച്ചിടുക
നിർജീവമായത്. ജീവിച്ചിടുവാൻ
ഒഴുകിടട്ടെ നദി എന്നിൽ നിന്നും