Aaradhyane enneshuv ninne
Verse 1aaradhyane enneshuv ninne
vazhthunnu dinavum angaye
en nathane jeevannudayavane
vanangunne thiru padathil
Verse 2aaradhana athu ninakkumathram
sthuthikku yogyan athu nee mathrame
vanam bhumiyum sthuthicharthidumpol
njaanum padidum nin snehathe
Verse 3padidam namukkonnay aarppidam
mahathvadhariyam en yeshuvine
sarvvavum vanangidum yeshuvin mumpil
athbhuthavanavan en savvashakthan;-
Verse 4sarvvavum nin karaviruthallayo
aadiyumanthavum nee allayo
samadhanam ennil nalkidunna
karthane ennum uyarthidam;-
Verse 5vanameghathil than dutharumay
kahalanadamen kathil kelkkumpol
nodiyil njaan parannedume
ennappanodukude ennum vishramippan;-
Verse 1ആരാധ്യനേ എന്നേശുവേ നിന്നെ
വാഴ്ത്തുന്നു ദിനവും അങ്ങയെ
എൻ നാഥനെ ജീവന്നുടയവനെ
വണങ്ങുന്നേ തിരു പാദത്തിൽ
Verse 2ആരാധന അതു നിനക്കുമാത്രം
സ്തുതിക്കു യോഗ്യൻ അതു നീ മാത്രമെ
വാനം ഭൂമിയും സ്തുതിച്ചാർത്തിടുമ്പോൾ
ഞാനും പാടിടും നിൻ സ്നേഹത്തേ
Verse 3പാടിടാം നമുക്കൊന്നായ് ആർപ്പിടാം
മഹത്വധാരിയാം എൻ യേശുവിനേ
സർവ്വവും വണങ്ങിടും യേശുവിൻ മുമ്പിൽ
അത്ഭുതവാനവൻ എൻ സവ്വശക്തൻ;-
Verse 4സർവ്വവും നിൻ കരവിരുതല്ലയോ
ആദിയുമന്തവും നീ അല്ലയോ
സമാധാനം എന്നിൽ നൽകിടുന്ന
കർത്തനെ എന്നും ഉയർത്തിടാം;-
Verse 5വാനമേഘത്തിൽ തൻ ദൂതരുമായ്
കാഹളനാദമെൻ കാതിൽ കേൾക്കുമ്പോൾ
നൊടിയിൽ ഞാൻ പറന്നീടുമേ
എന്നപ്പനോടുകൂടെ എന്നും വിശ്രമിപ്പാൻ;-