Aarellam daivathe marannedilum
Song: Aarellam daivathe marannedilum
Verse 1ആരെല്ലാം ദൈവത്തെ മറന്നീടിലും
കർത്തനെ സ്തുതിക്കും കാലം വന്നിതാ(2)
ലോകം മാറീടും കാലം തികഞ്ഞീടും
കണ്ടു ഭ്രമിക്കും മാലോകരെല്ലാം(2)
Verse 2കല്ലുകൾ ആർത്തിടും കാലം വന്നിതാ
ഓളങ്ങൾ സാക്ഷിക്കും കാലം വന്നിതാ(2)
അറിയുക പ്രിയരേ യേശുവാണാശ്രയം(2)
മണ്ണിലും വിണ്ണിലും എന്നുമെന്നും(2)
Verse 3പാപത്തെ വെടിയാൻ ലഭിച്ചതാം നാളുകൾ
മുഴുകി ഞാൻ ലോകത്തിൻ മോഹങ്ങളിൽ(2)
ആശകൾ നെയ്തു മനക്കോട്ടകൾ തീർത്തു(2)
യേശുവിൻ സ്നേഹത്തിൽ നിന്നകന്നുപോയി(2);- കല്ലുകൾ...
Verse 4ഈ മണ്ണിൽ നിന്നും പോയിടാൻ മാത്രയെറെയില്ല
കാവൽ നിന്നിടാൻ കൂടെ ആരുംകാണില്ല(2)
ഉള്ള നാളുകൾ ഓർത്തീടുക മർത്യരെ(2)
യേശുവാണി ലോകത്തിൻ ഏകരക്ഷകൻ(2);- കല്ലുകൾ...