Aarellam enne marannedium
Verse 1 aarellaam enne maranneedilum
oru naalum yeshu enne marakkukillaa (2)
sneham nadicchavar maareedilum
maaraattha yeshu en praanasakhi (2)
maaraattha yeshu en praanasakhi
Verse 2 aazhamaay hridayatthil murivettu njaan
aarorumariyaathe karanjnjidumpol (2)
chaareyananjnju saanthvanameki
maarodu chertthavan ente priyan (2)
Verse 3 ie marubhoovil veyilettu njaan
aashrayamillaathe alanjnjidumpol (2)
karatthileduththu aashvaasameki
chumbanam thannavan ente priyan (2)
Verse 1 ആരെല്ലാം എന്നെ മറന്നീടിലും
ഒരു നാളും യേശു എന്നെ മറക്കുകില്ലാ (2)
സ്നേഹം നടിച്ചവർ മാറീടിലും
മാറാത്ത യേശു എൻ പ്രാണസഖി (2)
മാറാത്ത യേശു എൻ പ്രാണസഖി
Verse 2 ആഴമായ് ഹൃദയത്തിൽ മുറിവേറ്റു ഞാൻ
ആരോരുമറിയാതെ കരഞ്ഞിടുമ്പോൾ (2)
ചാരെയണഞ്ഞു സാന്ത്വനമേകി
മാറോടു ചേർത്തവൻ എന്‍റെ പ്രിയൻ (2)
Verse 3 ഈ മരുഭൂവിൽ വെയിലേറ്റു ഞാൻ
ആശ്രയമില്ലാതെ അലഞ്ഞിടുമ്പോൾ (2)
കരത്തിലെടുത്തു ആശ്വാസമേകി
ചുംബനം തന്നവൻ എന്‍റെ പ്രിയൻ (2)