Aarithaa ithu aarithaa krooshil
Verse 1aarithaa ithu aarithaa krooshil kaanunnthaarithaa
daiva snehatthin poornnathayaakum
snehatthinte roopame
Verse 2thaathan mahathva saannidyam vittu paapiyin roopamedutthu
paapatthil veenupoyenne veendeduttha daiva kunjnjaade
Verse 3purajaathiyaam namme kripayil nayiccha thaathan snehame
dhairyatthode kripaasane varaan kripa thanna snehame
Verse 4shishyarin paadam kazhuki eliyoru daasaneppole nee
aadivyamaakum saumyatha ente ullil niraykkum snehame
Verse 5ie appam ente dehiyum veenje en ninatthin puthuniyamam
puthuvaanabhu pularum vare orrppikkum thaathan snehatthe
Verse 6ennil vishvasikkunnavan maricchaalum jeevikkum ennulla
punaruddhaana vaagdattham ie meshamel orppikkunnithaa
Verse 7Similar tune of "Aaritha Varunnaritha" song by Sadhu Kochukunjupadeshi.
Verse 1ആരിതാ ഇതു ആരിതാ ക്രൂശിൽ കാണുന്നതാരിതാ
ദൈവ സ്നേഹത്തിൻ പൂർണ്ണതയാകും
സ്‌നേഹത്തിന്റെ രൂപമെ
Verse 2താതൻ മഹത്വ സാന്നിദ്യം വിട്ടു പാപിയിൻ രൂപമെടുത്തു
പാപത്തിൽ വീണുപോയെന്നെ വീണ്ടെടുത്ത ദൈവ കുഞ്ഞാടെ
Verse 3പുറജാതിയാം നമ്മെ കൃപയിൽ നയിച്ച താതൻ സ്നേഹമേ
ധൈര്യത്തോടെ കൃപാസനെ വരാൻ കൃപ തന്ന സ്നേഹമേ
Verse 4ശിഷ്യരിൻ പാദം കഴുകി എളിയൊരു ദാസനെപ്പോലെ നീ
ആദിവ്യമാകും സൗമ്യത എൻ്റെ ഉള്ളിൽ നിറയ്ക്കും സ്നേഹമേ
Verse 5ഈ അപ്പം എന്റെ ദേഹിയും വീഞ്ഞ് എൻ നിണത്തിൻ പുതുനിയമം
പുതുവാനഭു പുലരും വരെ ഓർപ്പിക്കും താതൻ സ്നേഹത്തെ
Verse 6എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും എന്നുള്ള
പുനരുദ്ധാന വാഗ്‌ദത്തം ഈ മേശമേൽ ഓർപ്പിക്കുന്നിതാ
Verse 7Similar tune of "ആരിതാവരുന്നാരിതാവരുന്നേശു"