Aarthiraykkum thiramaalakalaalum
Verse 1aarthiraykkum thiramaalakalaalum
aarthirampum kodumngkaattinaalum
en vishvasa’vanchi aadiyulayumpol
lokamam gambheera sagarathil
Verse 2halleluyaa! en amarakkaranam yeshu
enne kaividilla upekshi’kkayumilla
swargga seeyon therathethikkum(2)
Verse 3marakamaya rogamam alakal
alariyalum aarthalachalum
nirashayil njaan thalrnnu'poyennalum
vedanayal alanju poyalum;-
Verse 4aapatha’narthangalam kudumkattum
en padakinmel aanjadichalum
en yeshunayakan enne nayikkume
kodumkattil kudi aanadayay;-
Verse 5ellavarum enne kaivedinjalum
enthellam nashdamangku vannalum
en amarakkaran akalukayilla
nashdathe labhamay therthutharum;-
Verse 6maranamakum bhekara chuzhiyil
akappettalum alanjulangalum
uyirppum jeevanumakumen priyanal
maranathe jayikkum nishchayamay;-
Verse 1ആർത്തിരയ്ക്കും തിരമാലകളാലും
ആർത്തിരമ്പും കൊടുങ്കാറ്റിനാലും
എൻ വിശ്വാസവഞ്ചി ആടിയുലയുമ്പോൾ
ലോകമാം ഗംഭീര സാഗരത്തിൽ
Verse 2ഹല്ലേലുയ്യാ എൻ അമരക്കാരനാം യേശു
എന്നെ കൈവിടില്ല ഉപേക്ഷിക്കയുമില്ല
സ്വർഗ്ഗസീയോൻ തീരത്തെത്തിക്കും(2)
Verse 3മാരകമായ രോഗമാം അലകൽ
അലറിയാലും ആർത്തലച്ചാലും
നിരശയിൽ ഞാൻ തളർന്നുപോയെന്നാലും
വേദനയാൽ അലഞ്ഞു പോയാലും;- ഹല്ലേലു...
Verse 4ആപത്തനർത്ഥങ്ങളാം കൊടുങ്കറ്റും
എൻ പടകിന്മേൽ ആഞ്ഞടിച്ചാലും
എൻ യേശുനായകൻ എന്നെ നയിക്കുമേ
കൊടുങ്കറ്റിൽ കൂടി ആനന്ദമായ്;- ഹല്ലേലു...
Verse 5എല്ലാവരും എന്നെ കൈവെടിഞ്ഞാലും
എന്തെല്ലാം നഷ്ടമങ്ങു വന്നാലും
എൻ അമരക്കാരൻ അകലുകയില്ല
നഷ്ടത്തെ ലാഭമായി തീർത്തുതരും;- ഹല്ലേലു...
Verse 6മരണമാകും ഭീകര ചുഴിയിൽ
അകപ്പെട്ടാലും അലഞ്ഞുലഞ്ഞാലും
ഉയിർപ്പും ജീവനുമാകുമെൻ പ്രിയനാൽ
മരണത്തെ ജയിക്കും നിശ്ചയമായ്;- ഹല്ലേലു...