ആരാധന ഉയരുമ്പോൾ
ആത്മനാഥൻ വെളിപ്പെടും
സിംഹത്തിന്റെ ഗുഹയിലും
തീച്ചൂളയിൽ നടുവിലും
Verse 3
പരിസരം മറന്നു നാം ദൈവത്തെ സ്തുതിക്കുമ്പോൾ
പരിശുദ്ധനായവൻ നമ്മിൽ ക്രിയ ചെയ്തിടും
പാരിലെ ദുഃഖങ്ങളെല്ലാം മാറിടും
പുതുകൃപ പുതുബലം നമ്മിൽ പകർന്നിടും
Verse 4
ആത്മാവിൽ നിറഞ്ഞു നാം ദൈവത്തെ സ്തുതിക്കുമ്പോൾ
ആത്മമാരി എന്നും ദൈവം നമ്മിൽ ചൊരിഞ്ഞിടും
ആത്മ നദിയിൽ നാം നീന്തിക്കുളിച്ചിടും
ആത്മസന്തോഷത്താൽ നമ്മെ നിറച്ചിടും
Verse 5
ആശ്രയം യേശുവിൽ അർപ്പിച്ചീടുമ്പോൾ
ആത്മനാഥൻ എന്നും തൻ ചെവിചായ്ച്ചു കേട്ടിടും
ശത്രുവിൻ കോട്ടകൾ പാടെ തകർത്തിടും
ദുഷ്ടന്റെ കെട്ടുകൾ എല്ലാം അഴിഞ്ഞിടും