Aarthupadi aaradhikkaam yeshu raajane
Song: Aarthupadi aaradhikkaam yeshu raajane
Verse 1ആർത്തുപാടി ആരാധിക്കാം യേശു രാജനെ
പാടീടും ഞാൻ ജീവനാളെല്ലാം
വാഴ്ത്തീടും ഞാൻ നന്ദിയോടെന്നും
കീർത്തിച്ചീടും തൻ മഹിമയെ
Verse 2യേശു എന്റെ ദൈവമായത് എത്ര ഭാഗ്യമേ
യേശു എന്റെ സ്വന്തമായത് എത്ര ഭാഗ്യമേ
സ്തുതി സ്തോത യാഗത്തോടെ നാം
യേശുവിനെ പുകഴ്ത്തുന്നത് എത്ര ഭാഗ്യമേ (2)
Verse 3അമ്മയുടെ ഉദരത്തിലെന്നെ കണ്ടു ദൈവം
തിരുനാമത്തിനായ് എന്നെ വേർതിരിച്ചല്ലോ (2)
അങ്ങയുടെ വാഹനമായെന്നെ തീർത്തതാൽ
സ്തുതിക്കും ഞാൻ ജീവനാളെല്ലാം (2);- യേശു…
Verse 4രാജരാജനായ് യേശു വാനിൽ വരാറായ്
രാത്രിയില്ല നാട്ടിൽ വാഴുമേ (2)
ഒരുങ്ങീടുകാ നാം തൻ വരവിനായ്
നിത്യരക്ഷ പ്രാപിച്ചീടുവാൻ (2);- യേശു…