ആരു പറഞ്ഞാലും ഞാൻ ഏകനാകുമോ
ആരു കൈവിട്ടാലും നീ എന്നെ കൈവിടുമോ
ആഴിയിൽ ഓളങ്ങൾ ആർത്തിരമ്പിടുമ്പോൾ
നാലാം യാമത്തിൽ നീ വന്നിരുന്നില്ലെങ്കിൽ
പണ്ടുതന്നെ തകർന്നു പോയേനേം ഞാൻ
പണ്ടുതന്നെ വാടി വീണേനേം
Verse 2
പെറ്റമ്മ പോലും കാണാത്ത വൻകാട്ടിൽ
ഏകനായി ഞാൻ തളർന്നിടുമ്പോൾ
സ്വർഗ്ഗം തുറന്നു നീ ദൂതഗണങ്ങളാൽ
കണ്ണുനീർ തുടപ്പാൻ വന്നിരുന്നില്ലെങ്കിൽ
ക്ഷീണിതനായി തകർന്നു പോയേനേം ഞാൻ
ക്ഷീണിതനായി വാടി വീണേനേം
Verse 3
നിന്ദിച്ചു തള്ളിയ പൊട്ടക്കിണറ്റിലും
വാഗ്ദത്തം തന്നവൻ എൻ തലയ്ക്കു മീതെ
മറ്റാരും കാണാത്ത മാന്യത നൽകുവാൻ
കാരാഗ്രഹത്തിലും നീ വന്നിരുന്നില്ലെങ്കിൽ .
ലജ്ജിതനായി തകർന്നു പോയേനെ ഞാൻ
ലജ്ജിതനായി വാടി വീണേനേം