Verse 1ആരും എന്നെ അറിയാഞ്ഞപ്പോൾ
യേശു നാഥൻ തേടിവന്നു
മാർവ്വിലെന്നെ ചേർത്തണച്ചു
എന്നെയും തൻ പൈതലാക്കി
Verse 2സ്തോത്ര ഗീതം പാടിടും
യേശുവേ ഞാൻ വാഴ്ത്തിടും (2)
ലോകം എങ്ങും പോയിടും
സാക്ഷിയായ് ഞാൻ മാറിടും (2)
Verse 3ഇന്നു കാണുന്നതെല്ലാം
ദൈവദാനം മാത്രമേ
താതൻ കൃപയാലെന്നെ
അണച്ചീടും നിത്യവും
(സ്തോത്ര ഗീതം…)
Verse 4അത്യുച്ചനാദത്തോടെ
നിത്യവും സ്തുതിക്കും ഞാൻ
യേശുവേ നാഥാ ദേവ
അത്യുന്നതനാം പുത്രാ
(സ്തോത്രഗീതം…)
Verse 1aarum enne ariyaanjappol
yeshu naathhan thedivannu
maarvvilenne chertthanacchu
enneyum than paithalaakki
Verse 2sthothra geetham paadidum
yeshuve njaan vaazhtthidum (2)
lokam engum poyidum
saakshiyaay njaan maaridum (2)
Verse 3innu kaanunnathellaam
daivadaanam maathrame
thaathan kripayaalenne
anaccheedum nithyavum
(sthothra geetham…)
Verse 4athyucchanaadatthode
nithyavum sthuthikkum njaan
yeshuve naathhaa deva
athyunnathanaam puthraa
(sthothrageetham…)
Download Song