Aarum kanathe njan karanjappol
Song: Aarum kanathe njan karanjappol
Verse 1ആരും കാണാതെ ഞാൻ കരഞ്ഞപ്പോൾ
എൻ ചാരെ അണയുന്ന സ്നേഹമേ
എന്നുള്ളം തകരുന്ന നേരം
എന്നുള്ളം തളരുന്ന നേരം
നിൻ സാന്നിധ്യമെന്നിൽ പകർന്നു നീ
Verse 2മനുഷ്യ ബന്ധങ്ങൾ അകന്നിടും നേരം
നാഥാ നീയെന്നെ ചേർത്തണച്ചു
ഇരുൾമൂടും വീഥിയിൽ കാലിടറാതെ (2)
ഒരു ദിവ്യ നാളമായ് നീ തെളിഞ്ഞു;-
Verse 3നിൻ തിരു സാന്നിധ്യം കവചമായെന്നിൽ
നാഥാ നീയെന്റെ പാലകനായ്(2)
നന്ദി ചൊല്ലാനെന്നിൽ വാക്കുകൾ പോരാ(2)
പാരിലെന്നാശ്രയം നീ മാത്രമായ്;-