Verse 1ആരുമില്ല നീയൊഴികെ ചാരുവാനൊരാൾ പാരിലെൻ പ്രിയാ
നീറി നീറി ഖേദങ്ങൾ മൂലം എരിയുന്ന മാനസം
നിന്തിരുമാറിൽ ചാരുമ്പോഴല്ലാ-
താശ്വസിക്കുമോ ആശ്വസിക്കുമോ?
Verse 2എളിയവർ തൻമക്കൾക്കീ ലോകമേതും
അനുകൂലമല്ലല്ലോ നാഥാ!
വലിയവനാം നീയനുകൂലമാണെൻ
ബലവും മഹിമയും നീ താൻ
Verse 3പ്രിയരെന്നു കരുതുന്ന സഹജരെന്നാലും
പ്രിയലേശമില്ലാതെയാകും
പ്രിയനെ നിൻസ്നേഹം കുറയാതെ എന്നിൽ
നിയതം തുടരുന്നു മന്നിൽ
Verse 4ഗിരികളിൽ കൺകളുയർത്തി ഞാനോതും
എവിടെയാണെന്റെ സഹായം
വരുമെൻ സഹായമുലകമാകാശ
മിവയുളവാക്കിയ നിന്നാൽ
Verse 5മരുവിൽ തൻപ്രിയനോടു ചാരിവരും സഭയാം
തരുണീമണി ഭാഗ്യവതി തന്നെ
മരുഭൂമിവാസം തരുമൊരു ക്ലേശം
അറിയുന്നേയില്ലവൾ ലേശം
Verse 1aarumilla neeyozhike chaaruvaan oraal paaril en priyaa
neeri neeri khedngal moolam eriyunna maanasam
nin thiru maaril chaarumpozhallaa-
thaashvasikkumo aashvasikkumo?
Verse 2eliyavar than makkalkkee loka methum
anukoolam allallo nathhaa!
valiyavanaam nee anukoolamaanen
balavum mahimayum nee thaan;-
Verse 3priyar ennu karuthunna sahajarennaalum
priyalesham illaathe aakum
priyane nin sneham kurayaathe ennil
niyatham thudarunnu mannil;-
Verse 4girikalil kanakal uyartthi njaan othum
evideyaanente sahaayam
varumen sahaayam ulakam aakaasha-
mivayulavaakkiya ninnaal;-
Verse 5maruvil than priyanodu chaari varum sabhayaam
tharunee mani bhaagyavathi thanne
marubhoomivaasam tharumoru klesham
ariyunneyillaval lesham;-
Download Song