Aascharyame ithu aaraal varnnichidam
Verse 1aascharyame ithu aaraal varnnichidam
krupaye- krupaye - krupaye - krupaye
chinthiyallo svantharakthamenikkaay
Verse 2chantham chinthum thiru meni en perkkay
svanthamaya ellatteyum vedinju
bendhamillatha ie eazhaye orthu
veendeduthu enneyum enneyum enneyum;-
Verse 3doorathirunna ie drohiyam enne
charathanachiduvan ettu kashtam
karunya nayakan kalvary krushil
kattiyatham anpitho anpitho anpitho;-
Verse 4uttavar vitteedave prana'nathhan
dushadanmaar kutheedave than vilaavil
utta sakhi polum ettukolvaanaay
ishttam illaathaayallo athbutham athbutham;-
Verse 5kaalkarangal irumpaanikalaale
cherthadichu parane marakkurishil
thoongikkidakkunnu sneha svaroopan
haa enikkaay marichu marichu marichu;-
Verse 6enthu njaan ekidum ninnude perkkay
chinthikkukil verum ezha njaan allo
onnum enikkini venda ie paril
ninne mathram sevikkum sevikkum sevikkum;-
Verse 1ആശ്ചര്യമേയിതു ആരാൽ വർണ്ണിച്ചിടാം
കൃപയെ കൃപയെ കൃപയെ കൃപയെ
ചിന്തിയല്ലോ സ്വന്തരക്തമെനിക്കായ്
Verse 2ചന്തം ചിന്തും തിരുമേനി എൻ പേർക്കായ്
സ്വന്തമായ എല്ലാറ്റേയും വെടിഞ്ഞു
ബന്ധമില്ലാത്ത ഈ ഏഴയെ ഓർത്തു
വീണ്ടെടുത്തു എന്നെയും എന്നെയും എന്നെയും;-
Verse 3ദൂരത്തിരുന്ന ഈ ദ്രോഹിയാമെന്നെ
ചാരത്തണച്ചീടുവാനേറ്റു കഷ്ടം
കരുണ്യനായകൻ കാൽവറി ക്രൂശിൽ
കാട്ടിയതാം അൻപിതോ അൻപിതോ അൻപിതോ;-
Verse 4ഉറ്റവർ വിട്ടീടവെ പ്രാണനാഥൻ
ദുഷ്ടന്മാർ കുത്തിടവെ തൻ വിലാവിൽ
ഉറ്റ സഖിപോലും ഏറ്റുകൊൾവാനായ്
ഇഷ്ടമില്ലാതായല്ലോ അത്ഭുതം അത്ഭുതം അത്ഭുതം;-
Verse 5കാൽകരങ്ങൾ ഇരുമ്പാണികളാലെ
ചേർത്തടിച്ചു പരനെ മരക്കുരിശിൽ
തൂങ്ങിക്കിടക്കുന്നു സ്നേഹസ്വരൂപൻ
ഹാ എനിക്കായ് മരിച്ചു മരിച്ചു മരിച്ചു;-
Verse 6എന്തു ഞാനേകിടും നിന്നുടെ പേർക്കായ്
ചിന്തിക്കുകിൽ വെറും ഏഴ ഞാനല്ലോ
ഒന്നുമെനിക്കിനി വേണ്ട ഇപ്പാരിൽ
നിന്നെ മാത്രം സേവിക്കും സേവിക്കും സേവിക്കും;-