Aashicha desham kaanaaraayi
Verse 1aashicha desham kaanaaraayi
pranapriyan varaaraayi
kleshamellaam theeraaraayi
prathyaashayode nilkkaam naam
Verse 2anaadi sneham thannavaneshu
aapathuvelayil kaividukilla
ponkaram netti namme cherthanachidum-neram
aanandathode naam sthothram paadidum;-
Verse 3kahalam dhvanichaal maricha vishuddhar
kaanthanodothu parannupoyidum
aaradhichidaam innu santhoshathode-nammal
nithyathayil karthan kude ennum vaazhume;-
Verse 4shobhithamaakum swarggathil ennum
yugaayugam naam kude vaazhume
iravumilla pinne pakalumilla - thellum
kashdangalo kannuneero avideyilla;-
Verse 1ആശിച്ച ദേശം കാണാറായി
പ്രാണപ്രിയൻ വരാറായി
ക്ലേശമെല്ലാം തീരാറായി
പ്രത്യാശയോടെ നിൽക്കാം നാം
Verse 2അനാദി സ്നേഹം തന്നവനേശു
ആപത്തുവേളയിൽ കൈവിടുകില്ല
പൊൻകരം നീട്ടി നമ്മെ ചേർത്തണച്ചിടും-നേരം
ആനന്ദത്തോടെ നാം സ്തോത്രം പാടിടും;-
Verse 3കാഹളം ധ്വനിച്ചാൽ മരിച്ച വിശുദ്ധർ
കാന്തനോടൊത്തു പറന്നുപോയിടും
ആരാധിച്ചിടാം ഇന്നു സന്തോഷത്തോടെ-നമ്മൾ
നിത്യതയിൽ കർത്തൻ കൂടെ എന്നും വാഴുമേ;-
Verse 4ശോഭിതമാകും സ്വർഗ്ഗത്തിൽ എന്നും
യുഗായുഗം നാം കൂടെ വാഴുമേ
ഇരവുമില്ല പിന്നെ പകലുമില്ല - തെല്ലും
കഷ്ടങ്ങളോ കണ്ണുനീരോ അവിടെയില്ല;-