Aashisham nalkaname mishihaaye
Song: Aashisham nalkaname mishihaaye
Verse 1ആശിഷം നൽകണമേ മിശിഹായേ
ആശിഷം നൽകണമേ മശിഹായേ
Verse 2ഈശനേ നീയെന്യേ ആശ്രയമാരുള്ളു?
ആശ്രിതവത്സലനേ
അനുഗ്രഹമാരി അയയ്ക്കണമെ;-
Verse 3ആഗ്രഹിക്കുന്നവർക്കായി നിന്നെത്തന്നെ
ശീഘം നീ നൽകിടുമേ
സന്ദേഹമില്ലോർത്തിതാ കെഞ്ചിടുന്നൻ;-
Verse 4ആശ്രയം നീ തന്നെ ദാസരാം ഞങ്ങൾക്ക്
വിശ്രുത വന്ദിതനേ
നിന്നെത്തന്നെ ശീഘ്രം നീ നൽകണമെ;-
Verse 5കാശിനു പോലുമീ ദാസർക്കില്ലേ വില
മാശില്ലാ വല്ലഭനേ
നിൻ നാമത്തിൽ ദാസരെ കേൾക്കണമേ;-
Verse 6രാജകുമാരനേ പൂജിത പൂർണ്ണനേ
സർവ്വ ജനേശ്വരനേ
അനാരതം കാത്തരുളും പരനേ;-
Verse 7തേജസ്സിനാൽ നിന്റെ ദാസരെയാകെ നീ
ആശ്ചര്യമായ് നിറയ്ക്ക
നിൻ നാമത്തെ വാഴ്ത്തിപ്പുകഴ്ത്തിടുവാൻ;-