Aashrayam enikkini yeshuvilennum
Verse 1aashrayam enikkini yeshuvilennum
aakayaalillini aakulamonnum
Verse 2paaridatthil pala shodhana varikil
paadidum njaan puthugaanamen hridiyil
allalin alakal nere vannidukil
halleluyya paadi aashvasicchidum njaan
Verse 3simhavaayadacchum thee balam kedutthum
samhaaradoothan than kaikale thadutthum
allilum pakalilum than bhujabalatthaal
nallapol kaatthavan nadatthidum kripayaal
Verse 4vaanile paravaye pulartthidum daivam
vaasanamalarkale viriyikkum daivam
maruvil than janatthe nadatthidum daivam
marannidaathenneyum karuthidum ennum
Verse 5thanamozhi kettum thanmukham kandum
thanapaada seva cheythum njaan paarkkum
paarile naalukal theernnuyen priyane
neril njaan kaanumpol theerumen khedam
Verse 1ആശ്രയം എനിക്കിനി യേശുവിലെന്നും
ആകയാലില്ലിനി ആകുലമൊന്നും
Verse 2പാരിടത്തിൽ പല ശോധന വരികിൽ
പാടിടും ഞാൻ പുതുഗാനമെൻ ഹൃദിയിൽ
അല്ലലിൻ അലകൾ നേരേ വന്നിടുകിൽ
ഹല്ലെലുയ്യ പാടി ആശ്വസിച്ചിടും ഞാൻ
Verse 3സിംഹവായടച്ചും തീ ബലം കെടുത്തും
സംഹാരദൂതൻ തൻ കൈകളെ തടുത്തും
അല്ലിലും പകലിലും തൻ ഭുജബലത്താൽ
നല്ലപോൽ കാത്തവൻ നടത്തിടും കൃപയാൽ
Verse 4വാനിലെ പറവയെ പുലർത്തിടും ദൈവം
വാസനമലർകളെ വിരിയിക്കും ദൈവം
മരുവിൽ തൻജനത്തെ നടത്തിടും ദൈവം
മറന്നിടാതെന്നെയും കരുതിടുമെന്നും
Verse 5തൻമൊഴി കേട്ടും തന്മുഖം കണ്ടും
തൻപാദ സേവ ചെയ്തും ഞാൻ പാർക്കും
പാരിലെ നാളുകൾ തീർന്നുയെൻ പ്രിയനെ
നേരിൽ ഞാൻ കാണുമ്പോൾ തീരുമെൻ ഖേദം