Aashrayam yeshuvil ennathinal bhagavan
Verse 1aashrayam yeshuvil ennathinal
bhagyavaan njaan bhagyavaan njaan
aashvaasam ennil than thannathinaal
bhagyavaan njaan bhagyavaan njaan
Verse 2karirul moodum velakalil
karthaavin paadham chernidum njaan
karirumpaniyin paadulla paaniyaal
karuna niranjavan kaakumenne- kaakumenne;-
Verse 3thannuyir thanna jeeva nathhan
ennabhayam en naal muzhuvan
onninum thannidam'enniye verengum
odenda thanguvan thaan mathiyaam-thaan mathiyaam;-
Verse 4kaalvari nathhan en rakshakan
kallara’kkullo’dungiyilla
mrithuve vennavan athyunnathan vinnil
karthadhi-karthavay vaazhunnavan-vaazhunnavan;-
Verse 5ithra saubhagyam ikshithiyil
illa mattengum nishchayamaay
theeratha santhosham kristhuvil-undennaal
thoraatha kanneere mannilullu-mannilullu;-
Verse 1ആശ്രയം യേശുവിലെന്നതിനാൽ
ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ ഞാൻ
ആശ്വാസമെന്നിൽ താൻ തന്നതിനാൽ
ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ ഞാൻ
Verse 2കാരിരുൾ മൂടും വേളകളിൽ
കർത്താവിൻപാദം ചേർന്നിടും ഞാൻ
കാരിരുമ്പാണിയിൻ പാടുള്ള പാണിയാൽ
കരുണനിറഞ്ഞവൻ കാക്കുമെന്നെ- കാക്കുമെന്നെ;-
Verse 3തന്നുയിർ തന്ന ജീവനാഥൻ
എന്നഭയം എൻനാൾ മുഴുവൻ
ഒന്നിനും തന്നിടമെന്നിയേ വേറെങ്ങും
ഓടേണ്ട താങ്ങുവാൻ താൻ മതിയാം-താൻ മതിയാം;-
Verse 4കാൽവറി നാഥനെൻ രക്ഷകൻ
കല്ലറയ്ക്കുള്ളൊടുങ്ങിയില്ല
മൃത്യുവെ വെന്നവൻ അത്യുന്നതൻ വിണ്ണിൽ
കർത്താധി കർത്താവായ് വാഴുന്നവൻ-വാഴുന്നവൻ;-
Verse 5ഇത്ര സൗഭാഗ്യം ഇക്ഷിതിയിൽ
ഇല്ല മറ്റെങ്ങും നിശ്ചയമായ്
തീരാത്ത സന്തോഷം ക്രിസ്തുവിലുണ്ടെന്നാൽ
തോരാത്ത കണ്ണീരേ മന്നിലുള്ളു-മന്നിലുള്ളു;-