Aashrayam yeshuvilennal maname
Verse 1ആശ്രയം യേശുവിലെന്നാൽ മനമേ നിന-
ക്കാശ്വാസമായിടും ആയുസ്സെല്ലാം
ആശ്രയിച്ചീടുന്നവർക്കനുദിനമഭയമ-
നവഗണിച്ചീടുകയില്ലവനവരെ
Verse 2മനുഷ്യനിലാശ്രയിച്ചാലനിശം നിരാശയല്ലാ-
തോരു സുഖം മനസ്സിനുണ്ടായിടുമോ
യേശുവിലാശ്രയിച്ചാലേതു വിഷാദമീ-ഭൂ
വാസത്തിൽ വന്നാലും നിരാശയില്ലാ ആശ്രയം...
Verse 3അവനെ നീ രുചിക്കുക ശരണമായ് കരുതുക
ദിനവും നിൻ ചുമടുകളവന്മേൽ വയ്ക്ക
അവനുടെ ചുവടുകൾ പതിഞ്ഞിടം നോക്കി നിന്റെ
ചുവടുകൾ പതിച്ചു നീ നടന്നുകൊൾക ആശ്രയം...
Verse 4മരിച്ചു മണ്മറയുന്ന മനുജന്റെ മഹിമയിൽ
മയങ്ങുമോ മഹിയിതിൽ മതിയുള്ളവർ
മരിച്ചുയിർത്തേശുവിന്റെ മഹിമ നീ കണ്ടുകൊൾക
മടുത്തുപോകല്ലവനോടടുത്തു കൊൾക ആശ്രയം...
Verse 5അവനുടെ വലിപ്പവും മഹത്വവുമിന്നനേകർ
അറിയുന്നില്ലെങ്കിലും താൻ വരുമൊരുനാൾ
ആദരിച്ചവരുമനാദരിച്ചവരുമാ-
രേന്നതു വെപ്പെടുമാടുമാ ദിനത്തിൽ ആശ്രയം...
Verse 1ashrayam yeshvilennal maname
ninakaashwasamaayidum ayuselaam
aashrayichidunnavarke anudinam abhayama-
navaganicheedukayil avanavare
Verse 2manushanil ashrayichal anisham niraashayalath-
oru sugam manasinundaayidumo
yeshuvil ashrayichal ethu vishadameebhoo-
vaasathil vannalum niraashayila - ashrayam...
Verse 3avane nee ruchikuka sharanamayi karuthuka
dinavum nin chumadukal avanmel vekka
avanude chuvadukal pathinjidam nokki ninte
chuvadukal pathichu nee nadanukolka - ashrayam
Verse 4marichu manmarayunna manujante mahimayil
mayangumo mahiyithil mathiyullavar
marichuyirtheshuvinte mahima nee kandukolka
maduthupokilavanodaduthu kolka - ashrayam..
Verse 5avanude valipavum mahatwavum innanekar
ariyunilengilum thaan varumorunaal
aadarichavarum anaadarichavaruma-
renathu vellipadum aadinathil - ashrayam...
Download Song