Aashrithavathsalane unnathane
Song: Aashrithavathsalane unnathane
Verse 1ആശ്രിതവത്സലനേ ഉന്നതനേ
നിൻ നാമം വാഴ്ത്തുന്നു ഞാൻ (2)
എന്തു പ്രതികൂലമേറിവന്നീടിലും
നിന്നെ മാത്രം സ്തുതിക്കും (2)
Verse 2ഹല്ലേലുയ്യാ പാടി ആരാധിച്ചീടും ഞാൻ
നന്ദിയോടനുദിനം വാഴ്ത്തിസ്തതിച്ചിടും ഞാൻ
വൻ പ്രയാസങ്ങളിൽ താങ്ങിനടത്തിയോനേ
എന്നാളും നിന്നെ ഞാൻ സ്തുതിച്ചിടും (2);-
Verse 3ഈ ലോകജീവിതം ധന്യമായ് തീർത്തീടാൻ
നിൻ കൃപയേകി എന്നെ നയിക്ക (2)
ഇത്രമാം നന്മ ചൊരിഞ്ഞിടുവാൻ
എന്തുള്ളു യോഗ്യത എന്നിൽ നാഥാ (2);-
Verse 4ഹാ ! എത്ര ആനന്ദം നിന്നിൽ അലിഞ്ഞിടുമ്പോൾ
എന്നിലെ വേദനയാകെ മറഞ്ഞ് (2)
തിരുമുമ്പിൽ വന്നു വണങ്ങിടുമ്പോൾ
എന്നിലെ ഞാനെന്നും സമ്പൂർണ്ണനായ് നാഥാ (2);-