Aashvasa dayakanai enikkeshu
Verse 1Aashvasa dayakanai
Enikkeshu arikilunde
Enthenthu bharangal eirvannalum
enne kaividathavan (2)
Verse 2Aavashya bharangalal njaan
Aakulan aayedumpol
Thante svanthanam nalki vazhi nadathum
Yeshu arikilundu (2);-
Verse 3Rogam prayasangalal njaan
Ksheenithanayeedumpol
Enne thaangi karamgalil kaathidum
Yeshu arikilundu (2);-
Verse 4Lokathin keduthikalil
njaan thaaladiyakaathe enne
kaaval chaitheedum snehithanaai
Yeshu arikilundu (2);-
Verse 1ആശ്വാസ ദായകനായ്
എനിക്കേശു അരികിലുണ്ട്
എന്തെന്തു ഭാരങ്ങളേറിവന്നാലും
എന്നെ കൈവിടാത്തവൻ
Verse 2ആവശ്യഭാരങ്ങളാൽ ഞാൻ
ആകുലനായിടുമ്പോൾ
തന്റെ സാന്ത്വനം നൽകി വഴിനടത്തും
യേശു അരികിലുണ്ട്;-(2) ആശ്വാ...
Verse 3രോഗം പ്രയാസങ്ങളാൽ ഞാൻ
ക്ഷീണിതനായിടുമ്പോൾ
എന്നെ താങ്ങി കരങ്ങ ളിൽ കാത്തിടും
യേശു അരികിലുണ്ട്;-(2) ആശ്വാ...
Verse 4ലോകത്തിൻ കെടുതികളിൽ
ഞാൻ താളടിയാകാതെ-എന്നെ
കാവൽ ചെയ്തിടും സ്നേഹിതനായ്
യേശു അരികിലുണ്ട്;-(2) ആശ്വാ...