Aashvasa ganangal padidum
Song: Aashvasa ganangal padidum
Verse 1ആശ്വാസ ഗാനങ്ങൾ പാടിടും ഞാൻ
ആത്മാവിൽ പാടി ആർത്തിടും ഞാൻ
അത്ഭുത രക്ഷകനേശുവിന്നായ്
ഉത്തമഗീതങ്ങൾ പാടിടും ഞാൻ
Verse 2പാടും ഞാനേശുവിന്നായ് എന്നും
പാടും ഞാനേശുവിന്നായ്
പാടുമെൻ പാപം പരിഹരിച്ച
പ്രാണേശനേശുവിന്നായ്
Verse 3സങ്കടത്താലുള്ളം നീറിടുമ്പോൾ
ചാരുവാനേശു നാഥനുണ്ട്
തൻകരം കണ്ണീർ തുടച്ചു എന്നെ
തൻചിറകടിയിൽ കാത്തിടുമേ
Verse 4കാർമേഘത്താൽ വാനം മൂടിയാലും
കൂരിരുളെങ്ങും വ്യാപിച്ചാലും
നീതിയിൻ സൂര്യനാം യേശു തന്റെ
കാന്തിയിലെന്നെ നടത്തിടുമേ
Verse 5വിശ്വാസത്താലോട്ടം തികയ്ക്കും ഞാൻ
വിശ്വാസം കാത്തു നിന്നിടും ഞാൻ
വിശ്വാസനാഥനെ നോക്കിടും ഞാൻ
വിശ്രമദേശത്തിലെത്തുവോളം