Aashvasa kaalangal adhikamillaa
Song: Aashvasa kaalangal adhikamillaa
Verse 1ആശ്വാസകാലങ്ങൾ അധികമില്ലാ
ആശ്വാസദായകനനുഗമിപ്പാൻ
ആകുലങ്ങൾ മാറും ആനന്ദമേകിടും
ആ നാൾ ഇനിയും അനന്തമല്ല
Verse 2നടപ്പാനാവതല്ല എൻ കാൽകളാൽ
നായകൻ തിരുമൊഴി കേൾപ്പാൻ
നശ്വരമാം നാൾകൾ കഴിഞ്ഞുപോയി
നല്ലൊരു നാളയെ എതിരേറ്റിടാൻ
Verse 3ദൈവത്തിൻ ശോധന പ്രത്യാശയും
ദൈവീക ശാസന അനുഗ്രഹവും
ദിവ്യമൊഴികൾ കേൾപ്പാൻ കാതുകൾ
ദിവ്യനായ് ദിനവും കാത്തിരിപ്പൂ