Aashvasamay enikkeshuvunde jeevitha
Verse 1aashvaasamaay enikkeshuvund
jeevitha bhaarngal eridumpol
thaaladiyaakaathe karutheeduvaan
orunaalum piriyaattha snehithanaay
Verse 2hridayam pakarnnenikk aashrayikkaam
bhaarngal vedanayerarukollum
hridaya samaadhaanam nalkiyavan bhayam
neekki parichayaay kaatthidunnu;- aashvaas...
Verse 3nisthulya maadhuryamavan snehame
podiyaamenneyum theranjnjedutthu
than meshe bhakshicch paanamcheythe
daivasnehatthil vasiccheeduvaan;- aashvaas...
Verse 4lokatthin dhanamellaam nalkiyaalum
vaangaan kazhiyaattha divyaashvaasam
anubhavicchavanaay jeevicchidaam
nithyathayil poyi koode vaazhaam;- aashvaas...
Verse 1ആശ്വാസമായ് എനിക്കേശുവുണ്ട്
ജീവിത ഭാരങ്ങൾ ഏറിടുമ്പോൾ
താളടിയാകാതെ കരുതീടുവാൻ
ഒരുനാളും പിരിയാത്ത സ്നേഹിതനായ്
Verse 2ഹൃദയം പകർന്നെനിക്കാശ്രയിക്കാം
ഭാരങ്ങൾ വേദനയേററുകൊള്ളും
ഹൃദയസമാധാനം നല്കിയവൻ ഭയം
നീക്കി പരിചയായ് കാത്തിടുന്നു;- ആശ്വാസ...
Verse 3നിസ്തുല്യ മാധുര്യമവൻ സ്നേഹമേ
പൊടിയാമെന്നെയും തെരഞ്ഞെടുത്തു
തൻ മേശേ ഭക്ഷിച്ച് പാനംചെയ്ത്
ദൈവസ്നേഹത്തിൽ വസിച്ചീടുവാൻ;- ആശ്വാസ...
Verse 4ലോകത്തിൻ ധനമെല്ലാം നൽകിയാലും
വാങ്ങാൻ കഴിയാത്ത ദിവ്യാശ്വാസം
അനുഭവിച്ചവനായ് ജീവിച്ചിടാം
നിത്യതയിൽ പോയി കൂടെവാഴാം;- ആശ്വാസ...