Aashvasame enikkere thingeedunnu
Verse 1ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നു
വിശ്വാസക്കണ്ണാൽ ഞാൻ നോക്കിടുമ്പോൾ
സ്നേഹമേറിടുമെൻ രക്ഷകൻ സന്നിധൗ
ആനന്ദക്കൂട്ടരെ കാണുന്നല്ലോ
Verse 2ആമോദത്താൽ തിങ്ങി ആശ്ചര്യമോടവർ
ചുറ്റും നിന്നും സ്തുതി ചെയ്തിടുന്നു
തങ്കത്തിരുമുഖം കാണ്മാൻ കൊതിച്ചവർ
ഉല്ലാസമോടിതാ നോക്കിടുന്നു
Verse 3തന്മക്കളിൻ കണ്ണുനീരെല്ലാം താതൻ താൻ
എന്നേക്കുമായിത്തുടച്ചിതല്ലോ
പൊൻ വീണകൾ ധരിച്ചാമോദപൂർണ്ണരായ്
കർത്താവിനെ സ്തുതി ചെയ്യുന്നവർ
Verse 4കുഞ്ഞാടിന്റെ രക്തം തന്നിൽ തങ്ങൾ അങ്കി
നന്നായ് വെളുപ്പിച്ചു കൂട്ടരവർ
പൂർണ്ണവിശുദ്ധരായ് തീർന്നവർ യേശുവിൻ
തങ്കരുധിരത്തിൻ ശക്തിയാലെ
Verse 5തങ്കക്കിരീടങ്ങൾ തങ്ങൾ ശിരസ്സിൻമേൽ
വെൺനിലയങ്കി ധരിച്ചോരവർ
കൈയിൽ കുരുത്തോല എന്തീട്ടവർ സ്തുതി
പാടീട്ടാനന്ദമോടാർത്തിടുന്നു
Verse 6ചേർന്നിടുമേ വേഗം ഞാനുമക്കൂട്ടത്തിൽ
ശുദ്ധരോടൊന്നിച്ചങ്ങാനന്ദിപ്പാൻ
ലോകം വേണ്ടാ എനിക്കൊന്നും വേണ്ടാ എന്റെ
നാഥന്റെ സന്നിധൗ ചേർന്നാൽ മതി
Verse 7കർത്താവേ വിശ്വാസപ്പോരിൽ തോൽക്കാതെന്നെ
അവസനാത്തോളം നീ നിർത്തേണമേ
ആകാശമേഘത്തിൽ കാഹള നാദത്തിൽ
അടിയനും നിൻ മുന്നിൽ കാണേണമേ
Verse 1aashvasame enikkere thingeedunnu
vishvasakkannal njaan nokkidumpol
snehameredumen rakshakan sannidhau
aanandakoottare kanunnallo
Verse 2aamodhathal thingi aacharyamodavar
chuttum ninnu sthuthi cheithedunnu
thanka’thiru’mugam kanman kothichavar
ullasamoditha nokkidunnu;-
Verse 3than makkalin kannu’neerellam thathen than
ennekumai thudachathallo
pon’veenakal dharichamoda purnnarai
karthavine sthuthi cheyunnavar;-
Verse 4kunjattinte rektham thannil thangalanki
nannai veluppicha kuttarivar
purnna vishudarai thernnavar yeshuvin
thanka ruthirathin shakthiyale;-
Verse 5thanka kireedangal thangal shirassinmel
ven’nila’yanki dharichorivar
kaiyil kuruthola eendhettavar sthuthi
padett’aanandhamoda’artheedunnu;-
Verse 6chernnedume vegam njaanum aakoottathil
shuddharod’onnich’anganandippan
lokam venda enikonnum venda
ente nathante sannidhou chernnal mathi;-
Verse 7karthave vishvasapporil tholkkathenne
avasanatholam nee nirthename
aakaashameghathil kahala naadathil
adiyanum nin munnil kanename;-
Download Song