Verse 1ആശ്വാസമേകണെ നായകാ
ആശ്രിതർക്കാലംബ കർത്താവേ
അലകടൽ പോൽ ഇളകുമെൻ ഹൃദയത്തിൽ
ആനന്ദം നൽകീടുക യേശുവേ
ആനന്ദം നൽകീടുക ആശ്വാസമേകീടുക
Verse 2ശത്രു തന്നുടെ തീയമ്പുകൾ
മാരിപോൽ എന്മേൽ തൊടുത്തിടുമ്പോൾ
സർവ്വായുധവർഗ്ഗം ധരിച്ചീടുവാൻ
ശക്തി നൽകീടണമേ
ആത്മനാഥാ എൻ പ്രാണനാഥാ(2) ആശ്വാ...
Verse 3എല്ലാം പ്രതികൂലമായിടുമ്പോൾ
എല്ലാരുമെന്നെ കൈവിട്ടീടുമ്പോൾ
ഇയ്യോബിന്റെ ദൈവമേ നീ മാത്രമെ
ആശ്രയമായെനിക്ക്
എന്നുമെന്നുമേ ഈ ധരണിയതിൽ(2) ആശ്വാ...
Verse 4നിൻ കയ്യിൽ ഏഴയെ ഏകിടുന്നു
നിൻ സേവ പാരിതിൽ ചെയ്തീടുവാൻ
പരിജ്ഞാനം സോളമനേകിയപോൽ
ഏകീടണേ നിൻ കൃപ
ഏഴയെന്നിൽ എൻ നാഥായിന്ന്(2) ആശ്വാ...
Verse 1aashvaasamekane naayakaa
aashritharkkaalamba kartthaave
alakadal pol ilakumen hridayatthil
aanandam nalkeeduka yeshuve
aanandam nalkeeduka aashvaasam ekeeduka
Verse 2shathru thannude theeyampukal
maaripol enmel thodutthidumpol
sarvvaayudhavarggam dhariccheeduvaan
shakthi nalkeedaname
aathma nathhaa en praana nathhaa(2);- aashvaa...
Verse 3ellaam prathikoolamaayidumpol
ellaarumenne kaivitteedumpol
iyyobinte daivame nee maathrame
aashrayamaayenikk
ennumennume ee dharaniyathil(2);- aashvaa...
Verse 4nin kayyil ezhaye ekidunnu
nin seva paarithil cheytheeduvaan
parijnjaanam solamanekiyapol
ekeedane nin kripa
ezhayennil en nathhaayinn(2);- aashvaa...
Download Song