Aashvasamekuvaan nee mathi nathhaa
Song: Aashvasamekuvaan nee mathi nathhaa
Verse 1ആശ്വാസമേകുവാൻ നീ മതി നാഥാ
ആലംബമേകിടാൻ നീ മതിയെന്നും
കദനങ്ങളിൽ എന്റെ സഹനങ്ങളിൽ-എന്നും
കൂട്ടായെനിക്കിനി നീ മതി നാഥാ
Verse 2സ്തുതികൾക്കു യോഗ്യൻ യാഹെന്ന ദൈവം
ആരാധിപ്പാൻ യോഗ്യൻ വല്ലഭനാം ദൈവം
Verse 3ഉള്ളം തകരുമ്പോൾ അറിയുന്ന നാഥാ
അഗതിൾക്കാശ്വാസം നീ തന്നെയെന്നും
ഈ മരുയാത്രയിൽ ജീവന്നുറവയാം
നീയില്ലയെങ്കിലെൻ ജീവിതം ശൂന്യം
Verse 4കണ്ണു നിറയുമ്പോൾ തുടച്ചിടും നാഥാ
ഞാനൊന്നു തളർന്നാൽ നീയെന്നെ താങ്ങും
ഈ ലോകയാത്രയതിൽ കരുണയിൻ ഒളിയാം
നീയില്ലയെങ്കിലെൻ ജീവിതം ശൂന്യം
Verse 5മനം പുതുക്കി ഞാൻ കാത്തിടും പ്രിയനെ
ഏഴയാമെനിക്കെന്നും പുതുബലം തരിക
ഈധരണിയതിൽ കരുതലിൻ തണലാം
നീയില്ലയെങ്കിലെൻ ജിവിതം ശൂന്യം