Aathma maari parishuddhaathma
Verse 1aathma maari parishuddhaathma shakthi
parishuddhaathmaavinte agni
innu pakarnniduvaan ennil
perukiduvaan enne poornnamaay samarppikkunnu(2)
Verse 2ella bandhanavum porin kettukalum
ella shathruvin kottakalum
vaattam malinnyavum dukha kshenangalum-marum
aathmavin thee pakaru(2);-
Verse 3ellaa mun’vidhiyum kaippin verukalum
ellaa jadathinte chinthakalum
kathi chambalakan enne puthukeduvan
aathmavin thee pakaru(2);-
Verse 4lokam bhramichiduvan njetti virachiduvaan
ennil svorgeeya bhalangkal tharu
papam veruthiduvan svorgga-rajyamathil
ennennum vasichiduvan(2);-
Verse 1ആത്മമാരി പരിശുദ്ധാത്മ ശക്തി
പരിശുദ്ധാത്മാവിന്റെ അഗ്നി
ഇന്നു പകർന്നിടുവാൻ എന്നിൽ
പെരുകിടുവാൻ എന്നെ പൂർണ്ണമായ് സമർപ്പിക്കുന്നു(2)
Verse 2എല്ലാ ബന്ധനവും പോരിൻ കെട്ടുകളും
എല്ലാ ശത്രുവിൻ കോട്ടകളും
വാട്ടം മാലിന്യവും ദുഃഖക്ഷീണങ്ങളും മാറും
ആത്മാവിൻ തീ പകരൂ(2);-
Verse 3എല്ലാ മുൻവിധിയും കൈപ്പിൻ വേരുകളും
എല്ലാ ജഡത്തിന്റെ ചിന്തകളും
കത്തി ചാമ്പലാകാൻ എന്നെ പുതുക്കിടുവാൻ
ആത്മാവിൻ തീ പകരൂ(2);-
Verse 4ലോകം ഭ്രമിച്ചിടുവാൻ ഞെട്ടി വിറച്ചിടുവാൻ
എന്നിൽ സ്വർഗ്ഗീയ ഫലങ്ങൾ തരൂ
പാപം വെറുത്തിടുവാൻ സ്വർഗ്ഗരാജ്യമതിൽ
എന്നെന്നും വസിച്ചിടുവാൻ(2);-